നരിവേട്ടയെന്ന ചിത്രത്തിലെ സി.കെ. ശാന്തിയെന്ന ശക്തമായ കഥാപാത്രത്തെ മനോഹരമാക്കിയ നടിയാണ് ആര്യ സലിം. സി.കെ. ജാനുവെന്ന സമരനേതാവിനെ കാണിച്ചുതന്നൊരു കഥാപാത്രമായിരുന്നു അത്. ഇപ്പോൾ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി.
നരിവേട്ടയെന്ന ചിത്രത്തിലെ സി.കെ. ശാന്തിയെന്ന ശക്തമായ കഥാപാത്രത്തെ മനോഹരമാക്കിയ നടിയാണ് ആര്യ സലിം. സി.കെ. ജാനുവെന്ന സമരനേതാവിനെ കാണിച്ചുതന്നൊരു കഥാപാത്രമായിരുന്നു അത്. ഇപ്പോൾ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി.
സി.കെ. ശാന്തിയെന്ന കഥാപാത്രത്തെ ഉൾക്കൊള്ളുന്നതായിരുന്നു വെല്ലവിളിയെന്നും ഗോത്രസഹോദരങ്ങളുടെ ഭാഷയും സംസ്‌കാരശീലങ്ങളും തനിക്ക് തീർത്തും അപരിചിതമാണെന്നും അവർ പറയുന്നു.
ചിത്ത്രതിന് വേണ്ടി വണ്ണം കൂട്ടിയെന്നും ഗോത്രസമൂഹത്തിന്റെ ഭാഷ പഠിച്ചെന്നും നടി കൂട്ടിച്ചേർത്തു. തങ്ങൾക്കൊപ്പം അഭിനയിച്ചതുകൊണ്ട് അവർക്കും ബുദ്ധിമുട്ട് തോന്നാതിരിക്കാൻ ശ്രദ്ധിച്ചെന്നും അവിടെയുള്ള എല്ലാവരുമായും താൻ അടുപ്പത്തിലായെന്നും ആര്യ പറയുന്നു.

തനിക്ക് മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണത കൂടുതലാണെന്നും സി.കെ ജാനുവിന്റെ വീഡിയോകളും ഓഡിയോകളും കേട്ടിരുന്നെന്നും സംവിധായകന് തന്റെ സ്ലാങ്ങിൽ പേടിയുണ്ടായിരുന്നെന്നും ആര്യ കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിക്കുകയാണ് നടി.
‘സി.കെ.ശാന്തിയെന്ന കഥാപാത്രത്തെ ഉൾക്കൊള്ളുന്നതിലായിരുന്നു വെല്ലുവിളി. നഗരത്തിൽ ജീവിക്കുന്നൊരാളായ ഞാൻ എനിക്ക് പരിചയമില്ലാത്ത ഗോത്രസഹോദരങ്ങളുടെ ജീവിതം ചെയ്യാൻ പോകുന്നു. അവരുടെ ഭാഷയും സംസ്‌കാരശീലങ്ങളും എനിക്ക് തീർത്തും അപരിചിതമാണ്. അതിനുവേണ്ടി നടത്തിയ തയ്യാറെടുപ്പുകളാണ് വെല്ലുവിളിയായത്. വണ്ണം കൂട്ടി. ഗോത്രസമൂഹത്തിന്റെ ഭാഷ പഠിച്ചു. അവരുടെ പെരുമാറ്റവും ശീലങ്ങളുമൊക്കെ കണ്ട് മനസിലാക്കി അവരിലൊരാളായി ചേർന്നുനിന്നു.
ഞങ്ങൾക്കൊപ്പം അഭിനയിക്കുമ്പോൾ അവർക്ക് ബുദ്ധിമുട്ട് തോന്നരുതല്ലോ. അവരുമായി ഇടപഴകിയതുകൊണ്ട് സിനിമയ്ക്ക് അത് ഏറെ ഗുണംചെയ്തിട്ടുണ്ട്. അമ്മമാരും കുട്ടികളുമൊക്കെയായി ഞങ്ങൾ നല്ല അടുപ്പത്തിലായി.
എനിക്ക് മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണത കൂടുതലാണ്. അഞ്ചുദിവസത്തിൽക്കൂടുതൽ ഒരാളുമായി ഇടപഴകിക്കഴിഞ്ഞാൽ അവരുടെ മാനറിസം പിടികിട്ടും. രണ്ടാഴ്ചയോളം ജാനുമാമിന്റെ വീഡിയോയും ഓഡിയോയും കണ്ടും കേട്ടുമിരുന്നു. സംവിധായകൻ അനുരാജിന് എന്റെ കൊച്ചി സ്ലാങ്ങിൽ പേടിയുണ്ടായിരുന്നു. പക്ഷെ, എല്ലാം ഭംഗിയായി അവസാനിച്ചു,’ ആര്യ സലിം പറയുന്നു.
Content Highlight: Arya Salim Talking about C.K. Janu in Narivetta Cinema