എഡിറ്റര്‍
എഡിറ്റര്‍
സ്വന്തം പേര് കോട്ടില്‍ കുത്തി നടക്കുന്നയാള്‍ എന്നതിലുപരി മോദി രാജ്യത്തിന് വേണ്ടി ഒന്നും സമര്‍പ്പിച്ചിട്ടില്ല; ബി.ജെ.പിയില്‍ ചേര്‍ന്നത് തൊഴിലില്ലായ്മ കാരണം: അരുണ്‍ ഷൂരി
എഡിറ്റര്‍
Tuesday 19th September 2017 11:27am

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബി.ജെ.പി നേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയനേതാവുമായിരുന്ന അരുണ്‍ ഷൂരി.

മോദിയെ സംബന്ധിച്ച് അദ്ദേഹം തന്നെയാണ് രാജ്യമെന്നും സ്വന്തം പേര് കോട്ടില്‍ കുത്തി നടക്കുന്നയാള്‍ എന്നതിലുപരി അദ്ദേഹം രാജ്യത്തിന് വേണ്ടി ഒന്നും സമര്‍പ്പിച്ചിട്ടില്ലെന്നും അരുണ്‍ ഷൂരി പറയുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി ശ്രീകാന്ത് കോട്ടയ്ക്കല്‍ നടത്തിയ അഭിമുഖത്തിനിടെയായിരുന്നു അരുണ്‍ ഷൂരിയുടെ തുറന്നുപറച്ചില്‍.


‘ഈ പുള്ളി പണ്ടുതൊട്ട് പറയുന്നതാ ചാടും ചാടും എന്ന്, ഞാനിങ്ങനെ പിടിച്ചു നിര്‍ത്തി’; കണ്ണന്താനത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഭാര്യ


മോദിയുടെ പ്രധാനശക്തി വലിയ ഊര്‍ജമാണ്. രണ്ടാമത്തേത് മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കാനുള്ള കഴിവ്. മൂന്നാമത്തേത് അദ്വാനി പറഞ്ഞതാണ്. മോദി നല്ലൊരു ഇവന്റ് മാനേജരാണ്. ഇവന്റ് മാനേജര്‍ മാത്രം. ഇതില്‍ രണ്ടാമത്തെ ഗുണം മോദിക്ക് വിനയായി മാറുന്നത് കാണാം. ഭയം കാരണം സ്വന്തം മന്ത്രിമാരടക്കം ഈ മനുഷ്യനോട് സത്യം പറഞ്ഞുകൊടുക്കില്ല. അതുകൊണ്ട് സത്യവും കള്ളവും തമ്മിലുള്ള വ്യത്യാസം മോദിക്ക് മനസിലാവാതായെന്നും ഷൂരി പറുന്നു.

ഇത്തവണത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ 45 ലക്ഷം പേര്‍ ആദായനികുതി അന്വേഷണത്തില്‍ ഉണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. രാജാവിനേക്കാള്‍ വലിയ രാജ്യഭക്തിയുള്ള അരുണ്‍ ജെയ്റ്റ്‌ലി അത് 91 ലക്ഷമാക്കി. ഒടുവില്‍ കൃത്യമായ കണക്ക് വന്നപ്പോള്‍ 4.5 ലക്ഷം പേര്‍. പതിനായിരം കോടി രൂപയാണ് ദളിത് സംരംഭകര്‍ക്കായി മാറ്റിവെച്ചതെന്ന് മോദി പറഞ്ഞു. സര്‍ക്കാരിന്റെ പരസ്യവും പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് ദല്‍ഹി ഇത് അന്വേഷിച്ചു. രാജ്യത്ത് വെറും നാല് പേര്‍ക്കാണ് ഇത് ലഭിച്ചത്. അതിന് എത്ര പണം വരും? മോദിയുടെ പറച്ചിലുകളും യാഥാര്‍ത്ഥ്യവും തമ്മില്‍ ഇങ്ങനെ അന്തരം വരുന്നത് എന്തുകൊണ്ടാണ്? അരുണ്‍ ഷൂരി ചോദിക്കുന്നു.


Also Read അന്ന് മോദിയെ കുറിച്ച് പറഞ്ഞതൊക്കെ താങ്കള്‍ ഓര്‍ക്കുന്നുണ്ടോ? : ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള അര്‍ണബ് ഗോസ്വാമിയുടെ വെളിപ്പെടുത്തലുകളെ പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി


മോദി സര്‍ക്കാര്‍ പറയുന്ന പ്രധാന നേട്ടം അഴിമതി തുടച്ചുനീക്കി എന്നാണല്ലോ എന്ന ചോദ്യത്തിന് അത് അവരുടെ അവകാശവാദം മാത്രമാണെന്നായിരുന്നു ഷൂരിയുടെ മറുപടി. കേന്ദ്രസര്‍ക്കാരില്‍ ഒരു മന്ത്രിയും സ്വതന്ത്രരല്ല. ഒരാള്‍ക്കും സ്വന്തമായി ബേസില്ല. എല്ലാവരും മോദിയുടെ ചരടിലാണ്. അതുകൊണ്ട് വ്യക്തിപരമായ അഴിമതിയില്ല. അതേസമയം തെരഞ്ഞെടുപ്പിന് എവിടെ നിന്നാണ് ബി.ജെ.പിക്ക് ഇത്രയും പണം? മോദി അഴിമതിക്കാരനാണ് എന്നോ ബി.ജെ.പി അഴിമതി നടത്തുന്നു എന്നോ ഇപ്പോള്‍ എനിക്ക് പറയാനാവില്ല. പക്ഷേ പല ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. എഴിടെ നിന്നാണ് പാര്‍ട്ടിക്ക് ഇത്രയും പണം എന്നത് തന്നെയാണ് പ്രധാനം. രാജ്യത്ത് ഒരു വികേന്ദ്രീകൃത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുമുണ്ട്- അരുണ്‍ ഷൂരി പറയുന്നു.

താന്‍ ബി.ജെ.പിയുടെ ഭാഗമായിരുന്നപ്പോള്‍ പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ധാരാളമുണ്ടായിരുന്നു. കൂട്ടായതീരുമാനങ്ങള്‍ ഉണ്ടായിരുന്നു. കാബിനറ്റ് മീറ്റിങ്ങുകളില്‍ വരെ താന്‍ തര്‍ക്കിച്ചിട്ടുണ്ട്. അതിനുള്ളസ്വാതന്ത്ര്യമുണ്ടായിരുന്നു. അത്രയ്ക്ക് സുതാര്യമായിരുന്നു കാര്യങ്ങള്‍. ഇപ്പോള്‍ നരേന്ദ്രമോദി പറയുന്നു. മറ്റുള്ളവര്‍ അനുസരിക്കുന്നു. അത്രമാത്രം- അരുണ്‍ ഷൂരി പറയുന്നു.

എന്ത് ഐഡിയോളജിയുടെ ബലത്തിലാണ് താങ്കള്‍ പെട്ടെന്ന് ബി.ജെ.പിയില്‍ ചേര്‍ന്നത് എന്ന ചോദ്യത്തിന് തന്റെ ബി.ജെ.പി പ്രവേശനത്തിന് അപ്പോഴത്തെ തൊഴിലില്ലായ്മ മാത്രമാണ് കാരണം എന്നായിരുന്നു ഷൂരിയുടെ മറുപടി. ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്ന സമയത്തായിരുന്നു ബി.ജെ.പിയില്‍ നിന്ന വിളിവന്നത്. അങ്ങനെ രാജ്യസഭാ എം.പിയായി അത്ര തന്നെ. അല്ലാതെ എന്ത് ഐഡിയോളജിയാണ് ഇവര്‍ക്കൊക്കെ ഉള്ളത്? വെറും അവസരവാദം മാത്രമേയുള്ളൂവെന്നും അരുണ്‍ഷൂരി പറയുന്നു.

Advertisement