എഡിറ്റര്‍
എഡിറ്റര്‍
‘കൈനീട്ടം ഡിജിറ്റലാക്കിയാലോ?’ നോട്ടുക്ഷാമം ആഘോഷങ്ങള ബാധിക്കുന്നുവെന്ന് പരാതി ഉന്നയിച്ച എം.പിമാരെ പരിഹസിച്ച് അരുണ്‍ ജയ്റ്റ്‌ലി
എഡിറ്റര്‍
Thursday 13th April 2017 9:18am


ന്യൂദല്‍ഹി: നോട്ടുക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിയെ കണ്ട എം.പിമാരെ പരിഹസിച്ച് അരുണ്‍ ജയ്റ്റ്‌ലി. വിഷു ഉള്‍പ്പെടെയുള്ള ആഘോഷങ്ങളെ നോട്ട് ക്ഷാമം ബാധിക്കുന്നുവെന്നറിയിച്ച എം.പിമാരോട് കൊനീട്ടം ഡിജിറ്റലാക്കിയാലോയെന്നായിരുന്നു മന്ത്രിയുടെ മറുപടി.


Also read താനൂരില്‍ അക്രമികള്‍ക്കൊപ്പം പൊലീസും അഴിഞ്ഞാടിയെന്ന് ന്യൂനപക്ഷ കമീഷന്‍ 


സംസ്ഥാനത്ത് നിന്നുള്ള എം.പിമാരുടെ സംഘമാണ് കേന്ദ്ര മന്ത്രിയെ കണ്ട് സംസ്ഥാനത്തെ നോട്ട് പ്രതിസന്ധി അറിയിച്ചത്. പരാതി ഉന്നയിച്ചപ്പോഴായിരുന്നു കൈനീട്ടം ഡിജിറ്റലാക്കിയാല്‍ പ്രശ്‌നം തീരില്ലേ എന്നതരത്തിലുള്ള മന്ത്രിയുടെ പരാമര്‍ശം വരുന്നത്. എന്നാല്‍ കെനീട്ടമായത് കൊണ്ടുതന്നെ ഡിജിറ്റലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് എം.പിമാര്‍ വിശദീകരിച്ചു

കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കിയപ്പോള്‍ പ്രശ്നം പരിഹരിക്കാന്‍ നടപടിയെടുക്കമെന്ന് ധനമന്ത്രി അറിയിക്കുകയും ചെയ്തു. നോട്ട് നിരോധന സമയത്തേതിനു സമാനമായ നോട്ട് പ്രതിസന്ധിയിലാണ് കേരളം എത്തിനില്‍ക്കുന്നത്. മിക്ക എ.ടി.എമ്മുകളിലും പണം ലഭിക്കുന്നില്ല. നോട്ട് ക്ഷാമം വിപണിയെയും ബാധിച്ചിട്ടുണ്ട്.

പ്രതിദിനം ഇടപാടുകള്‍ക്ക് ആവശ്യമുള്ളതിന്റെ 60-70 കോടി രൂപയുടെ കുറവാണ് സംസ്ഥാനത്തെ ട്രഷറികളിലുളളത്. ആവശ്യപ്പെട്ട പണം കേന്ദ്രത്തില്‍ നിന്ന് ലഭിക്കാതെ വന്നതോടെയാണ് ഈയൊരവസ്ഥയിലേക്ക് കേരളം എത്തിയത്. എസ്.ബി.ഐയോട് സര്‍ക്കാര്‍ ഇന്നലെ 174 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും വെറും 51 കോടി രൂപയാണ് ലഭിച്ചത്. നോട്ട് വിതരണത്തില്‍ വന്ന ഈ ഇടിവാണ് എ.ടി.എമ്മുകള്‍ പ്രവര്‍ത്തന രഹിതമാകാന്‍ കാരണം.

Advertisement