ഉറക്കം കെടുത്താന്‍ കുറെ രംഗങ്ങളുണ്ട് സിനിമയില്‍, അതില്‍ ഒന്നാണ് കാല്‍ മുട്ടിന്റെ രംഗം. അതെങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അരുണ്‍. മുകളില്‍ നിന്നും താഴേക്കു വീഴുന്ന രംഗം രണ്ടു ദിവസത്തെ കഠിന പരിശ്രമമായിരുന്നുവെന്നും എന്നാല്‍ ഒറ്റ ടേക്കില്‍ ചെയ്തുവെന്നും അരുണ്‍ പറഞ്ഞു. ഹൈറ്റ് ഭയമാണെങ്കില്‍ പോലും മുകളില്‍ നിന്നും താഴേക്ക് വീഴുന്ന രംഗം നന്നായി ചെയ്യാന്‍ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഷൂട്ടിങ് രംഗങ്ങള്‍ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ പ്രതീതി ആയിരുന്നു. ഡ്യൂപ്പില്ലാതെ മുഴുവന്‍ രംഗങ്ങളും ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞു. സ്റ്റുഡിയോയില്‍ വെച്ചായിരിക്കും ഷൂട്ടെന്നു കരുതി, എന്നാല്‍ ലൊക്കേഷന്‍ സെറ്റില്‍ എത്തിയപ്പോള്‍ ഡ്യൂപ്പിനെ കണ്ടു. പിന്നീട് എന്റെ അടുത്ത് തന്നെ ഡ്യൂപ് ചെയ്യുന്ന രീതിയില്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഡ്യൂപ്പില്ലാതെ താന്‍ തന്നെ ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ ഒന്ന് ഭയന്നെങ്കിലും മുകളില്‍ നിന്ന് താഴെ വീഴുന്ന രംഗം റോപ് ഉപയോഗിച്ചും കലൈ മാസ്റ്ററുടെ സഹായത്തോടെയും നന്നായി ചെയ്യാന്‍ കഴിഞ്ഞു. പ്രണവ് കാലില്‍ പിടിക്കുന്ന രംഗവും വളരെ ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുന്ന രംഗമാണ്. ഹൈറ്റ് പേടിയായ എനിക്ക് ആ രംഗം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നെങ്കിലും ഒറ്റ ഷോട്ടില്‍ അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചു,’ അരുണ്‍ പറഞ്ഞു.
Content highlight: Arun Ajikumar talks about the movie Dies irae and the shooting