പ്രണവിനെ മാത്രം വെച്ചുള്ള പോസ്റ്ററാണ് ഡീയസ് ഈറെയില്‍ കൊടുത്തതെന്നും അതാണ് പോസ്റ്റര്‍ ചെയ്യുമ്പോഴുണ്ടായ ഏറ്റവും വലിയ വെല്ലുവിളിയെന്നും നടന്‍ അരുണ്‍ അജികുമാര്‍. ക്ലബ് എഫ്.എമ്മുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അരുണ്‍ അജികുമാര്‍.
പ്രണവിനെ മാത്രം വെച്ചുള്ള പോസ്റ്ററാണ് ഡീയസ് ഈറെയില്‍ കൊടുത്തതെന്നും അതാണ് പോസ്റ്റര്‍ ചെയ്യുമ്പോഴുണ്ടായ ഏറ്റവും വലിയ വെല്ലുവിളിയെന്നും നടന്‍ അരുണ്‍ അജികുമാര്‍. ക്ലബ് എഫ്.എമ്മുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അരുണ്‍ അജികുമാര്‍.

രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയ ഡീയസ് ഈറെക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ അരുണും ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
സിനിമാ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുന്ന ഏസ്തറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയുടെ ക്രിയേറ്റീവ് ഹെഡും ഫൗണ്ടറുമായ അരുണാണ് ഈ സിനിമയുടെയും പോസ്റ്റര്‍ ഡിസൈനിങ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ പോസ്റ്റര്‍ ചെയ്യുമ്പോള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
‘ പ്രണവ് ചേട്ടനെ മാത്രമെ പോസ്റ്ററില്‍ കാണിച്ചിട്ടുള്ളു. മറ്റാരെയും നമ്മള്‍ അതിലേക്ക് കൊണ്ടു വന്നിട്ടില്ല. അങ്ങനെ വന്നതുകൊണ്ട്, ഒരു അഭിനേതാവ് മാത്രമെ സിനിമയില്‍ ഉണ്ടാകുമോ എന്ന് ആളുകള്‍ വിചാരിക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു. അങ്ങനെ വരാതിരിക്കാന്‍, വിഷ്വലി കുറെ വ്യത്യസ്തമാക്കാന്‍ നോക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പല ഇമോഷനുകളും ഒരോ പോസ്റ്ററിലും
കൊടുത്തിട്ടുണ്ട്,’ അരുണ്‍ അജികുമാര്‍ പറയുന്നു.
പ്രണവിന്റെ കഥാപാത്രം കടന്നുപോകുന്ന ആ ഇമോഷനുകളെല്ലാം പോസ്റ്ററില്‍ കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അത്തരത്തിലുള്ള കുറെ പരീക്ഷണങ്ങള്‍ ഡീയസ് ഈറെയില്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content highlight: Arun Ajikumar talks about the challenges he faced while making the poster for the movie Dies irae