നമ്മുടെ നാട്ടില്‍ കോഴിവളര്‍ത്തല്‍ പോലെ പ്രചാരം ലഭിച്ചിട്ടില്ലാത്ത മേഖലയാണ് ടര്‍ക്കിക്കോഴി വളര്‍ത്തല്‍. തുടക്കത്തില്‍ വിനോദത്തിനും ക്രമേണ ഒരു തൊഴിലോ ഉപതൊഴിലോ ആയും ടര്‍ക്കികളെ വളര്‍ത്താം.
![]()
കിസാന്‍/ ഡോ. സുജ.എ.ബി
![]()
ആഹാരത്തിലുള്‍പ്പെടുത്തുന്ന മാംസം ഇതര ഇറച്ചികളേക്കാള്‍ ആരോഗ്യത്തിന് വേണ്ടുന്നതിലധികം ജീവകങ്ങളും ധാതുലവണങ്ങളും നല്‍കുന്നതാണെങ്കില്‍ അത്തരം ഇറച്ചിക്ക് ആവശ്യക്കാര്‍ കൂടും. ഇതാണ് ടര്‍ക്കിയിറച്ചിയുടെ പ്രത്യേകത.
ടര്‍ക്കിയിറച്ചിക്കു മാത്രം അവകാശപ്പെടാന്‍ ഇനിയും സവിശേഷതകളേറെ. മാംസ്യ (പ്രോട്ടീന്‍) കലവറയാണ് ടര്‍ക്കിയിറച്ചി; കൊഴുപ്പും കൊളസ്‌ട്രോളും കുറവ്. തൊലിയോടു ചേര്‍ന്നുള്ള കൊഴുപ്പ് വേഗം നീക്കാം. ടര്‍ക്കിയിറച്ചിയുടെ നാരുകള്‍ ചെറുതും മയമുള്ളതും എളുപ്പം ദഹിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ടര്‍ക്കി ഇറച്ചിക്ക് മറ്റേത് പൗള്‍ട്രി ഇറച്ചിയേക്കാളും കമ്പോളത്തില്‍ വിലയുണ്ട്.
ശരീരത്തിനാവശ്യമായ ജീവകം എ,ബി, 2 സി എന്നിവയും കാത്സ്യം, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, ഇരുമ്പ്, അയഡിന്‍ തുടങ്ങിയ ധാതുക്കളും ഇറച്ചിയിലടങ്ങിയിട്ടുണ്ട്. മനുഷ്യശരീരത്തിന് അവശ്യംവേണ്ട പോഷകങ്ങള്‍ നല്‍കുന്ന രുചികരമായ ഒരു സമീകൃതാഹാരമാണ് ടര്‍ക്കിയിറച്ചി.
ടര്‍ക്കി മുട്ടയ്ക്കും സവിശേഷതകളുണ്ട്. മുട്ടയിലെ പ്രോട്ടീന്‍ അതിവേഗം ദഹിക്കും. കൊഴുപ്പമ്ലങ്ങള്‍ നല്ലൊരു ശതമാനവും അപൂരിതങ്ങളാണ്. എളുപ്പം ദഹിക്കുമെന്നതിനാല്‍ ഇതര ഇറച്ചികളേക്കാള്‍ കൊച്ചുകുട്ടികള്‍ക്കും രോഗികള്‍ക്കുമെല്ലാം ടര്‍ക്കിയിറച്ചിയും മുട്ടയും നിര്‍ഭയം കഴിക്കാം.
നമ്മുടെ നാട്ടില്‍ കോഴിവളര്‍ത്തല്‍ പോലെ പ്രചാരം ലഭിച്ചിട്ടില്ലാത്ത മേഖലയാണ് ടര്‍ക്കിക്കോഴി വളര്‍ത്തല്‍. തുടക്കത്തില്‍ വിനോദത്തിനും ക്രമേണ ഒരു തൊഴിലോ ഉപതൊഴിലോ ആയും ടര്‍ക്കികളെ വളര്‍ത്താം.
കോഴികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടര്‍ക്കികള്‍ക്കു ഏറെ പ്രത്യേകതകളുണ്ട്. തീറ്റപരിവര്‍ത്തനശേഷി ഇതിന് വളരെ കൂടുതലാണ്. കോഴികളെ സാധാരണ ബാധിക്കുന്ന രോഗങ്ങള്‍ ടര്‍ക്കിയില്‍ കാണാറില്ല. രോഗപ്രതിരോധശേഷിയും ഇവയ്ക്കു കൂടുതല്‍. ഏതു കാലാവസ്ഥയും അതിജീവിക്കും. വീട്ടുവളപ്പില്‍ അഴിച്ചുവിട്ടും വേലി കെട്ടിത്തിരിച്ചും കൂടുകളില്‍ ഡീപ്പ് ലിറ്റര്‍ രീതിയിലും ടര്‍ക്കി വളര്‍ത്താം.
എളുപ്പത്തില്‍ ദഹിക്കുമെന്നതിനാല്‍ കൊച്ചുകുട്ടികള്‍ക്കും രോഗികള്‍ക്കുമെല്ലാം ടര്‍ക്കിയിറച്ചിയും മുട്ടയും നിര്‍ഭയം കഴിക്കാം
ഇറച്ചിക്കുവേണ്ടിയാണ് പ്രധാനമായും ടര്‍ക്കികളെ വളര്‍ത്തുന്നത്. ബ്രോഡ് ബ്രസ്റ്റഡ് ബ്രോണ്‍സ്, ബ്രോഡ് ബ്രസ്റ്റഡ് ലാര്‍ജ് വൈറ്റ്, ബെല്‍സ്‌വില്‍ സ്മാള്‍ വൈറ്റ്, ബ്ലാക്ക് നോര്‍ഫോക്ക്, അബേണ്‍ ബോര്‍ബണ്‍ റെഡ്, ആഴ്‌സിബഫ് എന്നിവ അംഗീകൃത ഇനങ്ങളാണ്. അംഗീകരിക്കപ്പെടാത്ത ഇനങ്ങളും വേറെയുണ്ട്.
ഇവ 78 മാസമാകുമ്പോള്‍ മുട്ടയിട്ടു തുടങ്ങും. 80 മുതല്‍ 100 മുട്ടവരെ ശരാശരി ലഭിക്കും. 10 മാസം മുതല്‍ 1 വര്‍ഷം പ്രായത്തില്‍ പൂവനെ ഇറച്ചിയ്ക്ക് വില്‍ക്കാം. ഈ സമയം 1215 കി.ഗ്രാം തൂക്കമുണ്ടാകും. ടര്‍ക്കിയിറച്ചിക്ക് 220250 രൂപ വരെ കമ്പോളത്തില്‍ വിലയുണ്ട്. പോഷകസമൃദ്ധമായതിനാല്‍ ഇറച്ചിക്കും മുട്ടയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. രോഗങ്ങള്‍ പൊതുവെ കുറവായതിനാല്‍ രോഗപ്രതിരോധ കുത്തിവയ്പുകള്‍ക്ക് പ്രാധാന്യമില്ല.
തീറ്റ
ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ളതുകൊണ്ട് തീറ്റയില്‍ പ്രോട്ടീനിന്റെ (മാംസ്യം) അളവ് കൂട്ടണം. മാംസ്യം കുറഞ്ഞ തീറ്റ വളര്‍ച്ചാനിരക്ക് കുറയ്ക്കും. ആദ്യത്തെ 8 ആഴ്ച വരെ കൊടുക്കുന്ന സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ 2628 ശതമാനം മാംസ്യം, 1.5 ശതമാനം കാത്സ്യം, 1.1 ശതമാനം ഫോസ്ഫറസ് എന്നിവ വേണം.
ദിവസങ്ങള്‍ പ്രായമുള്ളപ്പോള്‍ മുട്ട പുഴുങ്ങിപ്പൊടിച്ചു കൊടുക്കുന്നത് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും. 10 എണ്ണത്തിന് 1 മുട്ട ഒരു മാസം വരെ. മുരിങ്ങയില കൂടെ ചേര്‍ത്തു നല്‍കിയാല്‍ കാത്സ്യം ലഭിക്കും. കൂടാതെ പോളിബയോണ്‍ പോലുള്ള വിറ്റാമിന്‍ മരുന്നുകളും നല്‍കണം. എട്ടാഴ്ച പ്രായമായാല്‍ വളര്‍ച്ചയ്ക്കുള്ള ഗ്രോവര്‍ തീറ്റയാണ് നല്‍കേണ്ടത്.
2022 ശതമാനം മാംസ്യവും 1.1 ശതമാനം കാത്സ്യം, 0.7 ശതമാനം ഫോസ്ഫറസ് എന്നിവ ഗ്രോവര്‍ തീറ്റയില്‍ ഉണ്ടായിരിക്കണം. അടച്ചിട്ടു വളര്‍ത്തുന്നവയ്ക്ക് പച്ചപ്പുല്ല് നല്‍കണം. ഏതു പ്രായത്തിലുള്ളവയ്ക്കാണെങ്കിലും ശുദ്ധജലം എപ്പോഴും ഉറപ്പാക്കണം. 16 ആഴ്ചയ്ക്കുമേല്‍ പ്രായമുള്ളവയ്ക്ക് നല്‍കുന്ന തീറ്റയില്‍ 16-18 ശതമാനം മാംസ്യം വേണം. കാത്സ്യം ടോണിക്കോ കക്കത്തോടോ നിര്‍ബന്ധമായും നല്‍കണം.
ടര്‍ക്കി വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ക്ക് പരിശീലനം
ചെറിയ മൂലധനം മാത്രം ആവശ്യമുള്ള ഒരു സംരംഭമാണ് ടര്‍ക്കിവളര്‍ത്തല്‍. ടര്‍ക്കി വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ അതിനുള്ള പരിശീലന പരിപാടിയില്‍ പങ്കെടുത്തിട്ടുവേണം തുടങ്ങാന്‍. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് കുടപ്പനക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നിന്നും ടര്‍ക്കി വളര്‍ത്തലില്‍ പരിശീലനം ലഭിക്കും.
ടര്‍ക്കി കുഞ്ഞുങ്ങളെ ലഭിക്കാന്‍
കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ടര്‍ക്കിഫാമില്‍നിന്നും ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ 65 രൂപ നിരക്കിലും ഒരു മാസം പ്രായമായവയെ 150 രൂപ നിരക്കിലും രണ്ട് മാസം പ്രായമായവയെ 200 രൂപ നിരക്കിലും ലഭിക്കും. അട മുട്ടയ്ക്ക് 25 രൂപയാണ വില. ഒരു ദിവസം പ്രായമുള്ളവയെ വാങ്ങുമ്പോള്‍ കൃത്രിമ ചൂടു നല്‍കണം.
മൃഗസംരക്ഷണവകുപ്പില്‍ അസി.ഡയറക്ടറാണ് ലേഖിക.
ഫോണ്‍: 9446848785
