എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കന്‍ നിരീക്ഷണ സംവിധാനത്തിന്റെ ആഴമേറിയ അര്‍ത്ഥതലങ്ങള്‍
എഡിറ്റര്‍
Friday 28th June 2013 10:25am

 സാമൂഹ്യക്ഷേമ പരിപാടികള്‍ ‘ചെലവുചുരുക്കലി’ന്റെ ഭാഗമായി വന്‍ തോതില്‍ വെട്ടിക്കുറയ്ക്കുമ്പോഴും പതിനായിരം കോടി ഡോളര്‍ ചിലവില്‍ ഭരണകൂടവും കോര്‍പ്പറേറ്റുകളും ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന ആഭ്യന്തര ചാര പ്രവര്‍ത്തനത്തിന്റെ ഹൈടെക് ശൃംഖലയെ അനിവാര്യമാക്കും വിധത്തില്‍ ഏത് തരം ആഭ്യന്തരവിദേശ നയങ്ങളാണ് ഭരണഘടനാ വിരുദ്ധമായും നിയമബാഹ്യമായും തിരുത്തിയിരിക്കുന്നത് ?


james-petras.-2


എസ്സേയ്‌സ്‌ / ജെയിംസ് പെട്രാസ്
മൊഴിമാറ്റം / കെ.എം വേണുഗോപാലന്‍


##അമേരിക്കയിലും വിദേശ രാജ്യങ്ങളിലും ഉള്ള ദശലക്ഷക്കണക്കിന് ജനങ്ങളുടെ സ്വകാര്യ സംഭാഷണം ചോര്‍ത്താന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി(N.S.A) യെ ഉപയോഗപ്പെടുത്തുന്ന ##ഒബാമ ഭരണകൂടത്തിന്റെ ചെയ്തികള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.

Ads By Google

ലോകത്തിന്റെ നാനാഭാഗത്തുമുള്ള ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധത്തിന്റെ അലകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ പൗരാവകാശ സംഘടനകളുടെ പ്രതിഷേധവും മാധ്യമങ്ങളിലെ ഭേദപ്പെട്ട കവറേജും ഉണ്ടായിട്ടുപോലും അമേരിക്കയില്‍ വന്‍ തോതില്‍ ബഹുജനരോഷം ഉണ്ടായില്ല.

##റിപ്പബ്ലിക്കന്‍ ആവട്ടെ ##ഡെമോക്രാറ്റിന്‍ ആവട്ടെ ജനപ്രതിനിധി സഭകളുടെ നേതാക്കളും ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരും ഭരണകൂടത്തിന്റെ അഭൂതപൂര്‍വ്വമായ ആഭ്യന്തര ചാര പ്രവര്‍ത്തനത്തെ പിന്താങ്ങുന്ന കാഴ്ചയാണ് കാണുന്നത്.

ഇത്രയും വ്യാപകമായവിധത്തില്‍ പൗരന്‍മാര്‍ക്കെതിരെ നടത്തുന്ന ##ചാരപ്രവര്‍ത്തനം തുറന്നുകാട്ടപ്പെട്ടിട്ടും സെനറ്റിലേയും കോണ്‍ഗ്രസിലേയും നേതാക്കള്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്കിടയില്‍ ഇലക്ട്രോണിക് മാര്‍ഗത്തിലോ മറ്റുവിധത്തിലോ വിനിമയം ചെയ്യപ്പെടുന്ന ഓരോ സന്ദേശത്തെയും തുറന്നുവായിക്കുന്നതിനുള്ള സ്റ്റേറ്റിന്റെ അന്യായമായ അധികാരത്തെ പിന്താങ്ങുകയാണ് ചെയ്യുന്നത്.

പ്രസിഡന്റ് ഒബാമയും അദ്ദേഹത്തിന്റെ അറ്റോര്‍ണി ജനറല്‍ ഹോള്‍ഡറും ##എന്‍.എസ്.എയുടെ സാര്‍വ്വത്രിക ചാരപ്രവര്‍ത്തനത്തെ ശക്തമായി ന്യായീകരിക്കുകയാണ്.

james-petrasജെയിംസ് പെട്രാസ്
ന്യൂയോര്‍ക്കിലെ ബിംഗ്ഹാംടണ്‍ സര്‍വ്വകലാശാല, സെയിന്റ് മാരീസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ സോഷ്യോളജി പ്രൊഫസര്‍. ഗ്ലോബലൈസേഷന്‍ അണ്‍ മാസ്‌ക്ഡ്(zed Books) എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്. ലാറ്റിന്‍ അമേരിക്കന്‍, മിഡില്‍ ഈസ്റ്റ് രാഷ്ട്രീയ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.  ബ്രസീലിലും അര്‍ജന്റീനയിലും പ്രവര്‍ത്തിക്കുന്ന ഭൂരഹിതരുടേയും തൊഴില്‍ രഹിതരടേയും സംഘടനയുടെ ഉപദേഷ്ടാവ്. ക്ലാസ് സ്ട്രഗ്ള്‍ എന്ന സംഘടനയില്‍ ദീര്‍ഘകാലാംഗത്വമുള്ള പ്രമുഖനായ ഇടതുപക്ഷ ബുദ്ധിജീവി. സാമ്രാജ്യവിരുദ്ധനായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു.

ബ്ലോഗ് വിലാസം: http://petras.lahaine.org/

പല നിയമജ്ഞരും പറയുന്നതുപോലെ ഇത്തരം ചാരപ്രവര്‍ത്തനം ‘സ്വകാര്യതയുടെ ലംഘനം’ മാത്രമല്ല, വ്യാപകമായ രഹസ്യപ്പോലീസ് സംവിധാനവും സിവില്‍ സമൂഹത്തിലേക്ക് തുളച്ചുകയറി നിയന്ത്രണം കൈയാളാനുള്ള അതിന്റെ സജ്ജീകരണങ്ങളും വിരല്‍ചൂണ്ടുന്നത് കേവലം സ്വകാര്യതയുടെ മേലെയുള്ള കയ്യേറ്റത്തെയോ പൗരസ്വാതന്ത്ര്യനിഷേധത്തെയോ മാത്രമല്ല തീര്‍ച്ചയായും മേല്‍പ്പറഞ്ഞവയെല്ലാം സുപ്രധാനമായ നിയമപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ആ അര്‍ത്ഥത്തില്‍ ഭരണഘടനയുടേയും നിയമത്തിന്റേയും പ്രശ്‌നങ്ങള്‍ വിമര്‍ശകര്‍ ഉന്നയിക്കുന്ന ശരിയുമാണ്. പക്ഷേ അതിനുമപ്പുറത്തേക്ക് പോകാന്‍ അവര്‍ തയ്യാറാകുന്നില്ല.

മേല്‍പ്പറഞ്ഞ അവകാശനിഷേധങ്ങള്‍ക്കും സ്വകാര്യതയ്ക്കും അവകാശങ്ങള്‍ക്കുമേലുള്ള കയ്യേറ്റങ്ങള്‍ക്കും ആധാരണായ മൗലികമായ രാഷ്ട്രീയ പ്രശ്‌നങ്ങളെ അവര്‍ അവഗണിക്കുകയാണ് ചെയ്യുന്നത്.

എന്തുകൊണ്ടാണ് ഇത്രയും വ്യാപകമായ പോലീസ് സംവിധാനങ്ങളും പൗരന്‍മാര്‍ക്കെതിരെയുള്ള സാര്‍വ്വത്രികമായ ചാര പ്രവര്‍ത്തനവും ഒരു ഭരണവ്യവവസ്ഥയുടെ മുഖമുദ്ര തന്നെയായി മാറുന്നത്?

ഭരണഘടന പൗരന്‍മാര്‍ക്ക് ഉറപ്പുനല്‍കിയിട്ടുള്ള എല്ലാ സ്വാതന്ത്ര്യങ്ങളെയും റദ്ദു ചെയ്യാന്‍ ഭരണനിര്‍വ്വഹണ വിഭാഗവും നിയമ നിര്‍മ്മാണ സ്ഥാപനങ്ങളും, ജുഡീഷ്യറിയും പരസ്യമായി രംഗത്ത് വരുന്നത് എന്തുകൊണ്ടാണ്?

തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ പൗരാവകാശങ്ങള്‍ക്കെതിരെയും ഭരണകൂടം ജനങ്ങള്‍ക്കെതിരെ നടത്തുന്ന സാര്‍വ്വത്രികമായ ചാര പ്രവര്‍ത്തനത്തിന് വേണ്ടിയും നിലകൊള്ളുന്നതിന്റെ രഹസ്യം എന്താണ്?

ഏത് തരം രാഷ്ട്രീയമാണ് ഒരു പോലീസ് സ്‌റ്റേറ്റിനെ അനിവാര്യമാക്കിത്തീര്‍ക്കുന്നത്? സാമൂഹ്യക്ഷേമ പരിപാടികള്‍ ‘ചെലവുചുരുക്കലി’ന്റെ ഭാഗമായി വന്‍ തോതില്‍ വെട്ടിക്കുറയ്ക്കുമ്പോഴും പതിനായിരം കോടി ഡോളര്‍ ചിലവില്‍ ഭരണകൂടവും കോര്‍പ്പറേറ്റുകളും ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന ആഭ്യന്തര ചാര പ്രവര്‍ത്തനത്തിന്റെ ഹൈടെക് ശൃംഖലയെ അനിവാര്യമാക്കും വിധത്തില്‍ ഏത് തരം ആഭ്യന്തരവിദേശ നയങ്ങളാണ് ഭരണഘടനാ വിരുദ്ധമായും നിയമബാഹ്യമായും തിരുത്തിയിരിക്കുന്നത് ?

അടുത്ത പേജില്‍ തുടരുന്നു

Advertisement