എഡിറ്റര്‍
എഡിറ്റര്‍
തെളിയുമോ ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലവര?
എഡിറ്റര്‍
Saturday 22nd June 2013 2:42pm

lineലോകത്തേറ്റവുമധികം പേര്‍ ആസ്വദിക്കുന്ന ഗെയിമായിട്ടും ഇന്ത്യയില്‍ ക്രിക്കറ്റിന്റെ അശ്വമേധ്വത്തില്‍ പിന്നിലായിപ്പോയ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഒരുപിടി നല്ല വാര്‍ത്തകള്‍ ഇക്കാലയളവിനുള്ളില്‍ കേള്‍ക്കാനിടയായി. ഫിഫയുടെ ടീം റാങ്കിങ്ങില്‍ ഇന്ത്യ മൂന്ന് പടി മുന്നോട്ടു കയറി 147ാമതെത്തി, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ക്യു. പി. ആര്‍ ചെന്നൈ ആസ്ഥാനമായി വരുന്ന പുതിയ ഐ ലീഗ് ടീമിനെ വാങ്ങാനൊരുങ്ങുന്നു.line

indian-football


ഹോക്ക് ഐ/വിബീഷ് വിക്രം


vibish-vikramഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം അത്രയൊന്നും സന്തോഷകരമല്ലാത്ത വാര്‍ത്തകളാണ് കഴിഞ്ഞ ഒരു മാസകാലയളവിനുള്ളില്‍ പുറത്ത് വന്നത്. മാന്യന്മാരുടെ കളിയെന്ന ഖ്യാതി കേട്ട വിനോദത്തിനു പിന്നിലെ, പുറത്ത് വന്ന പിന്നാമ്പുറരഹസ്യങ്ങള്‍ അത്രയൊന്നും മാന്യമല്ലാത്തതായിരുന്നു.

ഒത്തുകളിയും വാത്‌വെയ്പ്പും അധോലോക ബന്ധങ്ങളും നിശാപാര്‍ട്ടികളും പെണ്‍കൂട്ടുകളുമൊക്കെയായി കളിക്കാരും അണിയറപ്രവര്‍ത്തകരും ക്രിക്കറ്റ് മേലാളന്മാരും തങ്ങളെ പച്ചക്ക് പറ്റിക്കുകയായിരുന്നെ തോന്നല്‍ ഒരു നല്ല ശതമാനം ക്രിക്കറ്റ് ആരാധകര്‍ക്കുമുണ്ടായി എന്നതൊരു വാസ്തവം തന്നെയാണ്.

Ads By Google

അതേസമയം ലോകത്തേറ്റവുമധികം പേര്‍ ആസ്വദിക്കുന്ന ഗെയിമായിട്ടും ഇന്ത്യയില്‍ ക്രിക്കറ്റിന്റെ അശ്വമേധ്വത്തില്‍ പിന്നിലായിപ്പോയ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഒരുപിടി നല്ല വാര്‍ത്തകള്‍ ഇക്കാലയളവിനുള്ളില്‍ കേള്‍ക്കാനിടയായി. ഫിഫയുടെ ടീം റാങ്കിങ്ങില്‍ ഇന്ത്യ മൂന്ന് പടി മുന്നോട്ടു കയറി 147-ാമതെത്തി, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ക്യു. പി. ആര്‍ ചെന്നൈ ആസ്ഥാനമായി വരുന്ന പുതിയ ഐ ലീഗ് ടീമിനെ വാങ്ങാനൊരുങ്ങുന്നു.

സോക്കറിലെ ജീവിക്കുന്ന ഇതിഹാസം ഡിയാഗോ മറഡോണ പന്ത് തട്ടി വളര്‍ന്ന അര്‍ജന്റീനല്‍ ക്ലബ്ബ് ബോക്കാ ജൂനിയേഴ്‌സ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫുട്‌ബോള്‍ അക്കാദമികള്‍ തുറക്കാന്‍ ലക്ഷ്യമിടുന്നു, ഐ.എം.ജി റിലയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി സാക്ഷാന്‍ ഡേവിഡ് ബെക്കാമും നിസ്റ്റല്‍ റൂയിയും മൈക്കല്‍ ഓവനുമെല്ലാം ഇന്ത്യയില്‍ പന്തു തട്ടാനൊനെത്തുന്നു.

ഏറ്റവുമൊടുവിലായി കേള്‍ക്കുന്നു 2017-ലെ ഫിഫാ അണ്ടര്‍ 17 ലോകക്കപ്പിന് ആതിഥ്യമരുളാനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നെന്ന്.

എപ്പോഴും പൊന്‍മുട്ടയിട്ട് കൊണ്ടേയിരുക്കുന്ന ക്രിക്കറ്റിനോടുള്ള അമിതതാല്‍പര്യത്തില്‍ ഫുട്‌ബോളിനെന്നും അവഗണനയായിരുന്നു. ഇന്ത്യയില്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് വിഘാതം സൃഷ്ടിച്ച ഒരു പ്രധാന കാരണവും ഈ രണ്ടാംകെട്ടിലെ സന്തതിയോടെന്ന പോലുള്ള സമീപനമായിരുന്നു.

മേല്‍ പറഞ്ഞവയെല്ലാം ഇന്ത്യന്‍ ഫുട്‌ബോളിനെയും കളിപ്രേമികളെയും സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്ന വാര്‍ത്തകള്‍ തന്നെ. എന്നാലൊടുവില്‍ പറഞ്ഞതിന് ഇത്തിരി മാധുര്യം കൂടും. വൈകിയാണെങ്കിലും ഫുട്‌ബോളിനോടുള്ള ചിറ്റമ്മനയം അധികാര സിരാകേന്ദ്രങ്ങളിലുള്ളവര്‍ കൈവെടിഞ്ഞത് നല്ലകാര്യമാണ്.

എപ്പോഴും പൊന്‍മുട്ടയിട്ട് കൊണ്ടേയിരുക്കുന്ന ക്രിക്കറ്റിനോടുള്ള അമിതതാല്‍പര്യത്തില്‍ ഫുട്‌ബോളിനെന്നും അവഗണനയായിരുന്നു. ഇന്ത്യയില്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് വിഘാതം സൃഷ്ടിച്ച ഒരു പ്രധാന കാരണവും ഈ രണ്ടാംകെട്ടിലെ സന്തതിയോടെന്ന പോലുള്ള സമീപനമായിരുന്നു.

ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടത്തിന് പ്രായം അറുപതിനോടടുത്തു. 1956ല്‍ മെല്‍ബണ്‍ ഒളിംപിക്‌സില്‍ നേടിയ നാലാം സ്ഥാനം. 1951 മതല്‍ 1962 വരെയുള്ള കാലം ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണ നാളുകളായിരുന്നു.

ഒളിംപിക്‌സിന് പുറമെ രണ്ട് തവണ ഏഷ്യന്‍ ഗെയിംസിലും ഒരു തവണ മെര്‍ദേക്കാ കപ്പിലും വെന്നിക്കൊടി പാറിക്കാന്‍ ഇക്കാലയളവില്‍ ഇന്ത്യക്ക് കഴിഞ്ഞു. അവിടുന്നങ്ങോട്ട് തുടങ്ങുന്നു ഫുട്‌ബോളിലെ ഇന്ത്യയുടെ വിപരീതദശ.
doolnews-andoid

അടുത്ത പേജില്‍ തുടരുന്നു

Advertisement