എഡിറ്റര്‍
എഡിറ്റര്‍
ജറുസലേമിനെ ലോകകേന്ദ്രമാക്കണം, ഐക്യ രാഷ്ട്ര സഭ പിരിച്ചുവിടണം
എഡിറ്റര്‍
Friday 29th March 2013 4:46pm

ഈ ഭൂമിയുടെ സുഹൃത്തുക്കളെ,ഇതൊരു ദു:ഖകരമായ നിഗമനത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ഐക്യരാഷ്ട്ര സഭ, അതിന്റെ മാതൃക, അപചയപ്പെട്ടുകഴിഞ്ഞു. പരിഷ്‌ക്കാരത്തെക്കുറിച്ച് മാത്രമല്ല ഇപ്പറയുന്നത്. 21 ാം നൂറ്റാണ്ട് അവകാശപ്പെടുന്നത് അഗാധമായ മാറ്റങ്ങളാണ്.


മൊഴിമാറ്റം/ എ. കെ രമേശ്

വിശിഷ്ട വ്യക്തികളേ,സുഹൃത്തുക്കളേ… അഭിവാദനങ്ങള്‍,

ഈ സമ്മേളനത്തിന്റെ ഹേതുവായ ഉദ്ദേശ്യം തന്നെ പൂര്‍ണമായും വികൃതമാക്കിയിരിക്കുന്നു. ചര്‍ച്ചകളുടെ അടിച്ചേല്‍പ്പിക്കപ്പെട്ട കേന്ദ്രമായിത്തീര്‍ന്ന പരിഷ്‌ക്കാര പ്രക്രിയയെന്ന് പറയപ്പെടുന്ന കാര്യമാകട്ടെ, അതീവ പ്രാധാന്യമുള്ള അടിയന്തര പ്രശ്‌നങ്ങളെ, ലോകജനതയാകെ അടിയന്തരപ്രാധാന്യം നല്‍കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെ, യഥാര്‍ത്ഥ വികസനത്തിനും ജീവിതത്തിനുമായി നമ്മുടെ രാജ്യങ്ങള്‍ നടത്തുന്ന പരിശ്രമങ്ങളെ തടസ്സപ്പെടുത്തുകയും അട്ടിമറിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ചില നടപടികള്‍ കൈക്കൊള്ളുന്ന കാര്യത്തെ, പിന്നാമ്പുറത്തേക്ക് തള്ളി.

Ads By Google

സഹസ്രാബ്ദ ഉച്ചകോടി കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം അവശേഷിക്കുന്ന കടുത്ത യാഥാര്‍ത്ഥ്യമെന്തെന്നാല്‍ അവിടെ നിശ്ചയിച്ച ലക്ഷ്യങ്ങളില്‍ മഹാ ഭൂരിപക്ഷവും- അവയാകട്ടെ തീര്‍ച്ചയായും വളരെ മിതമായിരുന്നു താനും – പ്രാവര്‍ത്തികമാവില്ല. 2015 ആകുമ്പോഴേക്ക് പട്ടിണിക്കാരായ 842 ദശലക്ഷത്തിന്റെ എണ്ണം പാതിയാക്കാനാണ് നാം വേഷം കെട്ടുന്നത്.

നിലവിലുള്ള തോതനുസരിച്ച് 2215 ല്‍ നമുക്ക് ആ ലക്ഷ്യം നിറവേറ്റാനായേക്കും. ഈ സഭയിലുള്ള എത്ര പേരുണ്ടാവും അത് ആഘോഷിക്കാന്‍? അത് തന്നെ നമ്മുടെ പ്രകൃതിയേയും പരിസ്ഥിതിയേയും ഭീഷണിപ്പെടുത്തുന്ന സംഹാരപ്രക്രിയയെ അതിജീവിക്കാന്‍ മനുഷ്യരാശിക്ക് കഴിയുമെങ്കില്‍!

2015 ആവുന്നതോടെ, സാര്‍വത്രികമായ പ്രാഥമിക വിദ്യാഭ്യാസം ആര്‍ജ്ജിക്കുമെന്ന് നാം അവകാശപ്പെട്ടിരുന്നു. നിലവിലുള്ള തോതനുസരിച്ച് ആ ലക്ഷ്യം 2100 ന് ശേഷമേ കൈവരിക്കാനാവൂ. എങ്കില്‍ അത് ആഘോഷിക്കാനായി നമുക്ക് തയ്യാറെടുക്കാം.

ഈ ഭൂമിയുടെ സുഹൃത്തുക്കളെ,ഇതൊരു ദു:ഖകരമായ നിഗമനത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ഐക്യരാഷ്ട്ര സഭ, അതിന്റെ മാതൃക, അപചയപ്പെട്ടുകഴിഞ്ഞു. പരിഷ്‌ക്കാരത്തെക്കുറിച്ച് മാത്രമല്ല ഇപ്പറയുന്നത്. 21 ാം നൂറ്റാണ്ട് അവകാശപ്പെടുന്നത് അഗാധമായ മാറ്റങ്ങളാണ്.

നമുക്ക് നമ്മുടെ ചിറകുകള്‍ പരത്താം, പറക്കാം. ഭീതികരമായ നിയോ ലിബറല്‍ ആഗോളവത്ക്കരണത്തെ കുറിച്ച് നമുക്ക് അറിയാം. പക്ഷേ പരസ്പരബന്ധിതമായ ലോകമെന്നത് ഒരു പ്രശ്‌നമായല്ല, ഒരു വെല്ലുവിളിയായി നാം നേരിടേണ്ട യാഥാര്‍ത്ഥ്യമാണ്.

അത് സാധിതമാവണമെങ്കില്‍ ഒരു പുതിയ സംഘടന നിലവില്‍ വന്നേ പറ്റൂ. ഈ ഐക്യരാഷ്ട്ര സഭ പ്രവര്‍ത്തനക്ഷമമേ അല്ല. നമുക്ക് അത് പറഞ്ഞേ പറ്റൂ. അതാണ് വാസ്തവം. ഈ മാറ്റങ്ങള്‍ക്ക് വെനസ്വേല ചൂണ്ടിക്കാട്ടുന്നവയ്ക്ക് ഞങ്ങളുടെ അഭിപ്രായത്തിന് രണ്ട് ഘട്ടങ്ങളുണ്ട്.

ആസന്ന ഭാവിയുടെ ഘട്ടവും പ്രതീക്ഷയുടെ ഘട്ടവും. ഒരു ഉട്ടോപ്യ തന്നെ ഇതില്‍ ആദ്യത്തേത് പഴയവ്യവസ്ഥ പ്രകാരം ഒപ്പുവെച്ച കരാറുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. ഞങ്ങള്‍ അവയില്‍ നിന്ന് ഒളിച്ചോടുന്നില്ല. ആ മാതൃകക്ക് മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ പോലും, ഹ്രസ്വകാലത്തേക്കുള്ളവ,  ഞങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

പക്ഷേ ശാശ്വതമായ ലോകസമാധാനത്തെപ്പറ്റിയുള്ള സ്വപ്നം, പട്ടിണി കാരണം അപമാനിതമാവാത്ത ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്നം,രോഗവും നിരക്ഷരതയുമില്ലാത്ത ലോകത്തെക്കുറിച്ചുള്ള സ്വപ്നം, ഇതിനാകട്ടെ, ആഴത്തിലുള്ള വേരുകള്‍ മാത്രം പോര, പറക്കാനായി പരത്തുന്ന ചിറകുകളും വേണം.

നമുക്ക് നമ്മുടെ ചിറകുകള്‍ പരത്താം, പറക്കാം. ഭീതികരമായ നിയോ ലിബറല്‍ ആഗോളവത്ക്കരണത്തെ കുറിച്ച് നമുക്ക് അറിയാം. പക്ഷേ പരസ്പരബന്ധിതമായ ലോകമെന്നത് ഒരു പ്രശ്‌നമായല്ല, ഒരു വെല്ലുവിളിയായി നാം നേരിടേണ്ട യാഥാര്‍ത്ഥ്യമാണ്.

ഈ ഐക്യരാഷ്ട്ര സഭ പ്രവര്‍ത്തനക്ഷമമേ അല്ല. നമുക്ക് അത് പറഞ്ഞേ പറ്റൂ. അതാണ് വാസ്തവം. ഈ മാറ്റങ്ങള്‍ക്ക് വെനസ്വേല ചൂണ്ടിക്കാട്ടുന്നവയ്ക്ക് ഞങ്ങളുടെ അഭിപ്രായത്തിന് രണ്ട് ഘട്ടങ്ങളുണ്ട്.

ദേശീയ യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ ,നമുക്ക് വിവരങ്ങള്‍ കൈമാറാം, കമ്പോള ബന്ധങ്ങളെ സംയോജിപ്പിക്കാം, പരസ്പര ബന്ധിതമാവാം. പക്ഷേ അതേസമയം ദേശീയമായ പരിഹാരങ്ങളില്ലാത്ത പ്രശ്‌നങ്ങളും ഉണ്ട് എന്ന കാര്യം നാം മനസിലാക്കണം.

റേഡിയോ ആക്ടീവത ഉള്ള മേഘങ്ങള്‍,എണ്ണവില, രോഗങ്ങള്‍, ആഗോളതാപനം, ഓസോണ്‍ പാളികളിലെ വിള്ളലുകള്‍- ഇവയൊന്നും ആഭ്യന്തരപ്രശ്‌നങ്ങളല്ല. നാമെല്ലാം അടങ്ങുന്ന ഈ ഐക്യരാഷ്ട്ര സഭയുടെ രൂപവത്ക്കരണത്തിലേക്ക് വന്‍ ചുവട് വെയ്ക്കുമ്പോള്‍, ജനങ്ങളെ കുറിച്ച് പറയുമ്പോള്‍, ഞങ്ങള്‍ ഈ അസംബ്ലിക് മുമ്പായി അത്യന്താപേക്ഷിതമായ 4 പരിഷ്‌ക്കാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.

ഒന്ന്, സ്ഥിരാംഗങ്ങളെയും സ്ഥിരമല്ലാത്ത അംഗങ്ങളേയും ഒരേപോലെ വികസിപ്പിക്കുന്ന സെക്യുരിറ്റി കൗണ്‍സിലിന്റെ പരിഷ്‌ക്കാരം എന്നു വെച്ചാല്‍ നവവികസിത രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കും ഒരുപോലെ സ്ഥിരാംഗവും അസ്ഥിരാംഗവും ആവാനുള്ള അവസരം നല്‍കണം.

രണ്ടാമത്,ഐക്യരാഷ്ട്രസഭയുടെ ജോലി മെച്ചപ്പെടുത്തല്‍ നാം ഉറപ്പ് വരുത്തണം. അതുവഴി സുതാര്യത വര്‍ദ്ധിപ്പിക്കണം, അത് കുറയുകയല്ല വേണ്ടത്. മൂന്നാമത് സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ വീറ്റോ ചെയ്യുന്ന കാര്യം അടിയന്തിരമായി നിരോധിക്കണം.
അടുത്ത പേജില്‍ തുടരുന്നു

Advertisement