മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ആര്‍ഷ ബൈജു. പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ കരിയര്‍ ആരംഭിച്ച ആര്‍ഷ 2021ല്‍ കരിക്കിന്റെ ആവറേജ് അമ്പിളി എന്ന മിനി സീരീസില്‍ ടൈറ്റില്‍ റോളിലൂടെ ശ്രദ്ധേയയായി.
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ആര്‍ഷ ബൈജു. പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ കരിയര്‍ ആരംഭിച്ച ആര്‍ഷ 2021ല്‍ കരിക്കിന്റെ ആവറേജ് അമ്പിളി എന്ന മിനി സീരീസില്‍ ടൈറ്റില്‍ റോളിലൂടെ ശ്രദ്ധേയയായി.
അഭിനവ് സുന്ദര്‍ നായക്കിന്റെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലും ആര്‍ഷ നായികയായി എത്തി. തുടരുമാണ് ആര്‍ഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അടുത്തിടെ തമിഴ് സിനിമകളും നടിയെ തേടിയെത്തിയരുന്നു. ഇപ്പോള്‍ താന്‍ ഭാഗമായ തമിഴ് സിനിമകളുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ആര്‍ഷ.
നടന്‍ ശിവ കാര്‍ത്തികേയന്‍ നിര്‍മിച്ച് നവാഗതനായ രാജവേല്‍ സംവിധാനം ചെയ്ത സിനിമയാണ് ഹൗസ് മേറ്റ്‌സില്‍ താന്‍ നായികവേഷത്തില്‍ എത്തിയിരുന്നുവെന്നും ഹൊറര്‍-ഫാന്റസി സിനിമയാണ് ഹൗസ്‌മേറ്റ്‌സെന്നും ആര്‍ഷ പറഞ്ഞു.
ചിത്രം തിയേറ്ററുകളിലും ഒ.ടി.ടി.യിലും നല്ല അഭിപ്രായങ്ങള്‍ നേടിയിരുന്നുവെന്നും നല്ലൊരു തുടക്കമാണ് തമിഴില്‍ ലഭിച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു. കിഷോര്‍ കുമാര്‍ നായകനായ ഭമുഗൈ’ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിരുന്നുവെന്നും ആര്‍ഷ പറഞ്ഞു.
ചെയ്യാന്‍ ആഗ്രഹമുള്ള കഥാപാത്രങ്ങളെ കുറിച്ചും നടി സംസാരിച്ചു. സിനിമയില്‍ നര്‍ത്തകിയായും പാട്ടുകാരിയായും ഒക്കെയുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് ആര്‍ഷ പറയുന്നു.
‘കായിക താരമായി വരുന്ന സിനിമകള്‍, ഫിറ്റ്‌നസ് ഡിമാന്‍ഡ് ചെയ്യുന്ന കഥാപാത്രങ്ങളൊക്കെ അവതരിപ്പിക്കണമെന്നുണ്ട്. ആവറേജ് അമ്പിളിയുടെ സംവിധായകനായ ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ‘പ്ലൂട്ടോ’ എന്ന സിനിമയാണ് മലയാളത്തില്‍ ഇനി പുറത്തിറങ്ങാനുള്ളത്.
ഫാന്റസി കോമഡി ചിത്രത്തില്‍ നീരജ് മാധവ്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. തമിഴിലും മലയാളത്തിലുമായി സിനിമകളുടെ ചിത്രീകരണങ്ങളും ചര്‍ച്ചകളും പുരോഗമിക്കുകയാണ്,ആര്‍ഷ പറയുന്നു.
Content highlight: Arsha Baiju says she got a good start in Tamil