എഡിറ്റര്‍
എഡിറ്റര്‍
‘അറസ്റ്റ് ഭരണഘടനാ ലംഘനം; പിന്നില്‍ ഗൂഡാലോചന’; ഷാജഹാന്‍ എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ എത്തി
എഡിറ്റര്‍
Monday 10th April 2017 10:01am

തിരുവനന്തപുരം: തന്നെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ഭരണഘടനാ ലംഘനമെന്ന് കെ.എം ഷാജഹാന്‍. തനിക്കെതിരായ നടപടി പിണറായി വിജയന്റെ വ്യക്തി വൈരാഗ്യം മാത്രമാണ്. അറസ്റ്റിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോ അക്കാദമി കോളേജില്‍ എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ എത്തിയപ്പോഴാണ് കെ.എം ഷാജഹാന്‍ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.

പൊലീസ് കാവലോടെയാണ് ഷാജഹാന്‍ പരീക്ഷ എഴുതാന്‍ എത്തിയത്. ലാവ്‌ലിന്‍ കേസില്‍ ഇടപെട്ടതുകൊണ്ടാണ് തന്നെ ദ്രോഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ അമ്മമഹിജ നീതി തേടി ഡി.ജി.പി ഓഫീസിലെത്തിയപ്പോഴുണ്ടായ സംഭവങ്ങളുടെ ഭാഗമായാണ് ഷാജഹാനെ അറസ്റ്റ് ചെയതത്.


Also Read: കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിയ്ക്ക് സമീപമുണ്ടായ ബോംബേറ്: എങ്ങുമെത്താതെ അന്വേഷണം അവസാനിപ്പിച്ചു


അതേസമയം ഷാജഹാനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അമ്മ തങ്കമ്മ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. ജിഷ്ണുവിന്റെ കുടുംബം നടത്തി വന്ന നിരാഹാര സമരം ഇന്നലെ അവസാനിച്ചിരുന്നു. സര്‍ക്കാരുമായുണ്ടാക്കിയ പത്തിന കരാറിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.

ഷാജഹാനെയും ഹിമവല്‍ ഭദ്രാനന്ദയെയും സമരത്തിന് ക്ഷണിച്ചിട്ടില്ലെന്നും ഗൂഢാലോചന നടന്നിട്ടില്ലെന്നും സര്‍ക്കാരിനോട് പറഞ്ഞതായാണ് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രി ഇന്നലെ മഹിജയുമായി ഫോണില്‍ സംസാരിച്ചിരുന്നു. കേസില്‍ പിടിയിലാകാനുള്ള മുഴുവന്‍ പേരെയും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും മഹിജക്കെതിരായ പൊലീസ് നടപടിയില്‍ വീഴ്ചയുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫോണില്‍ വിളിച്ച മുഖ്യമന്ത്രി ഉറപ്പ് നല്‍കുകയായിരുന്നു.

Advertisement