എഡിറ്റര്‍
എഡിറ്റര്‍
വാത്മീകി മഹര്‍ഷിയെ അപമാനിച്ചെന്ന പരാതിയില്‍ നടി രാഖി സാവന്തിനെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്
എഡിറ്റര്‍
Monday 3rd April 2017 11:22am

മുംബൈ: ബോളിവുഡ് താരം രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട്. വാത്മീകി മഹര്‍ഷിയെ കുറിച്ച് ആക്ഷേപകരമായ തരത്തില്‍ സംസാരിച്ചുവെന്ന പരാതിയിലാണ് ലുഥിയാന കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.


Dont Miss മംഗളത്തെ മറ്റ് ചാനലുകാര്‍ വിമര്‍ക്കുന്നത് കുശുമ്പുകൊണ്ട് ; ശശീന്ദ്രന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും പി.സി ജോര്‍ജ് 


മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വാത്മീകി സമുദായത്തില്‍പ്പെട്ടവരാണ് പരാതി നല്‍കിയത്. മാര്‍ച്ച് ഒന്‍പതിനാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ വര്‍ഷം ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു വാത്മീകി മഹര്‍ഷിയെ കുറിച്ച് രാഖി സാവന്ത് പ്രസ്താവന നടത്തിയത്.

വാത്മീകി മഹര്‍ഷിയുടെ പിന്തുടര്‍ച്ചക്കാരേയും അനുയായികളേയും അപമാനിക്കുന്നതിന് തുല്യമായിരുന്നു രാഖിയുടെ പ്രസ്താവനയെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

വാറണ്ടുമായി ലുഥിയാന പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ച് 9 നായിരുന്നു കേസ് കോടതി പരിഗണനക്കെടുത്തത്. എന്നാല്‍ അന്ന് രാഖി സാവന്ത് കോടതിയില്‍ ഹാജരായിരുന്നില്ല. ഏപ്രില്‍ 10 നാണ് കേസ് കോടതി വീണ്ടും പരിഗണിക്കുക.

Advertisement