അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ വെബ് സീരിസായിരുന്നു കേരള ക്രൈം ഫയല്‍സ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കപ്പുറം സീരീസിന്റെ രണ്ടാം ഭാഗവും മികച്ച പ്രതികരണം നേടി സ്ട്രീമിങ് തുടരുകയാണ്. ആദ്യ സീസണില്‍ ലൈംഗിക തൊഴിലാളിയുടെ ദുരൂഹ മരണമായി ബന്ധപ്പെട്ട അന്വേഷണമായിരുന്നെങ്കില്‍, അമ്പിളി രാജുവെന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സീസണ്‍ 2 മുന്നോട്ടുപോകുന്നത്.
രണ്ടാം സീസണില്‍ നായകന്‍ അര്‍ജുന്‍ രാധാകൃഷ്ണനായിരുന്നു. ഒരു മൃഗവും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് കേരള ക്രൈംഫയല്‍സിന്റെ കാതല്‍. വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍.
തനിക്ക് നായ്ക്കളെ ഇഷ്ടമാണെന്നും എന്നാല്‍, ഇതുവരെ സ്വന്തമായി ഒരു വളര്‍ത്തുമൃഗവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. വളര്‍ത്തുമൃഗങ്ങളും മനുഷ്യരുമായുള്ള ബന്ധത്തിന്റെ ആഴം താന്‍ തന്റെ സുഹൃത്തുക്കളില്‍നിന്ന് പലപ്പോഴും കണ്ടിട്ടുണ്ടെന്നും. ഈ സീരിസിന്റെ ഹൃദയം എന്നു പറയുന്നത് ഒരു മൃഗവും മനുഷ്യനും തമ്മിലുള്ള ബന്ധമാണെന്നും അര്‍ജുന്‍ പറഞ്ഞു.
ഒരു പട്ടിയുടെ ആയുസ്സ് പത്തുമുതല്‍ 12 വര്‍ഷം വരെയാണെന്നും അത്രനാളും നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി പെട്ടെന്നൊരു ദിവസം അതില്ലാതാകുമ്പോള്‍ ഉണ്ടാകുന്ന ശുന്യതയും മാനസിക വിഷമങ്ങളും വളരെ വലുതാണെന്നും അദ്ദേഹം പറയുന്നു. അത് പേടിച്ചാണ് താന്‍ പട്ടിയെ വാങ്ങണമെന്ന് ചിന്തയില്‍ നിന്ന് പിന്മാറിയതെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് നായ്ക്കളെ ഇഷ്ടമാണ്. എന്നാല്‍, ഇതുവരെ സ്വന്തമായി ഒരു വളര്‍ത്തുമൃഗവും ഉണ്ടായിട്ടില്ല. വളര്‍ത്തുമൃഗങ്ങളും മനുഷ്യരുമായുള്ള ബന്ധത്തിന്റെ ആഴം ഞാന്‍ എന്റെ സുഹൃത്തുക്കളില്‍നിന്ന് പലപ്പോഴും കണ്ടിട്ടുണ്ട്. ഈ സീരിസിന്റെ ഹൃദയം എന്നു പറയുന്നത് ഒരു മൃഗവും മനുഷ്യനും തമ്മിലുള്ള ബന്ധമാണ്.
അങ്ങനെയൊരു കണക്ഷന്‍ എനിക്ക് മൃഗങ്ങളുമായൊന്നും ഇല്ല. പക്ഷേ, അതെനിക്ക് തിരിച്ചറിയാന്‍ സാധിച്ചു. ഒരു പട്ടിയുടെ ആയുസ്സ് എന്ന് പറയുന്നത് പത്തുമുതല്‍ 12 വര്‍ ഷംവരെയാണ്, അത്രനാളും നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാകും അത്. പെട്ടെന്നൊരു ദിവസം അതില്ലാതാകുമ്പോള്‍ ഉണ്ടാകുന്ന ശുന്യതയും മാനസിക വിഷമങ്ങളും വളരെ വലുതാണ്. അത് പേടിച്ചാണ് ഞാന്‍ പട്ടിയെ വാങ്ങണമെന്ന് ചിന്തയില്‍ നിന്ന് പിന്മാറിയത്,’ അര്‍ജുന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Content highlight: Arjun Radhakrishnan talks about Kerala Crime Files.