ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെ 2012ല്‍ കരിയര്‍ ആരംഭിച്ച നടനാണ് അര്‍ജുന്‍ അശോകന്‍. നടന്‍ ഹരിശ്രീ അശോകന്റെ മകനായ അര്‍ജുന്‍ ഇന്ന് മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ്.
ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെ 2012ല്‍ കരിയര്‍ ആരംഭിച്ച നടനാണ് അര്‍ജുന്‍ അശോകന്‍. നടന്‍ ഹരിശ്രീ അശോകന്റെ മകനായ അര്‍ജുന്‍ ഇന്ന് മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ്.
ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ടിന് ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞ് 2017ലാണ് പറവ എന്ന സിനിമയിലൂടെ അദ്ദേഹം പ്രധാന വേഷത്തില്‍ എത്തുന്നത്. ശേഷം നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഇപ്പോള്‍ ചെറുപ്പത്തില്‍ തന്റെ അച്ഛനൊപ്പം സിനിമാ സെറ്റുകളില്‍ പോയതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അര്‍ജുന്‍ അശോകന്‍. വലിയ ലൈറ്റും ക്യാമറയുമൊക്കെ കാണുമെന്നല്ലാതെ എന്താണ് ശരിക്കും നടക്കുന്നതെന്ന് അന്ന് വലിയ പിടി കിട്ടാറില്ലെന്നാണ് നടന്‍ പറയുന്നത്.
അതേസമയം വലിയ താരങ്ങളെയൊക്കെ തൊട്ടടുത്ത് കാണാമെന്നും അവരുടെ അടുത്തിരിക്കാമെന്നും അര്‍ജുന്‍ പറഞ്ഞു. അതൊക്കെ കൗതുകമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സിനിമാ സെറ്റില്‍ പോകാനുള്ള ആവേശത്തിന് മറ്റൊരു പ്രധാന കാരണം പ്രൊഡക്ഷന്‍ ഫുഡ് ആയിരുന്നു. വലിയ കാരിയര്‍ തുറന്ന് ഓരോ തട്ടില്‍ നിന്നും ഓരോ വിഭവങ്ങള്‍ എടുത്തുവെച്ച് കഴിക്കുന്നതൊക്കെ രസമാണ്.
പിന്നെ പട്ടാഭിഷേകം സിനിമയുടെ സെറ്റില്‍ പോയി ആനയുടെ കളികണ്ടിരുന്നതൊക്കെ ഇപ്പോഴും ഓര്‍മയുണ്ട്. പ്രൊഡക്ഷന്‍ ചേട്ടന്മാരുമായാണ് അന്നൊക്കെ കമ്പനി. എന്നാല്‍ സിനിമയില്‍ വലിയ പരിചയങ്ങളും ബന്ധങ്ങളുമുണ്ടായത് അഭിനയം തുടങ്ങിയ ശേഷമാണ്,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.
ഇന്ന് സിനിമാ സെറ്റുകളുടെ അന്തരീക്ഷത്തില്‍ കാര്യമായ മാറ്റമൊന്നും വന്നതായി തോന്നിയിട്ടില്ലെന്നാണ് നടന്‍ പറയുന്നത്. അന്നും ഇന്നും സൗഹൃദങ്ങളിലൂടെയും കൂട്ടായ്മകളിലൂടെയും തന്നെയാണ് സിനിമ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘പഞ്ചാബി ഹൗസ് സിനിമയൊക്കെ ചെയ്യുമ്പോള്‍ ഉണ്ടായിട്ടുള്ള ഒട്ടേറെ രസകരമായ അനുഭവങ്ങള്‍ അച്ഛന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. അത്തരം അനുഭവങ്ങള്‍ക്കൊന്നും ഇപ്പോഴും കുറവില്ല.
ആദ്യത്തെ രണ്ട് സിനിമ കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് പറവയില്‍ ഞാന്‍ അഭിനയിച്ചത്. പെട്ടെന്നാണ് ഞങ്ങളെല്ലാവരും ഒരു ഗ്യാങ് ആയത്. സൗബിന്‍ ഇക്ക നല്ല കമ്പനിയാണ്. ആ സൗഹൃദാന്തരീക്ഷം നന്നായി അഭിനയിക്കാന്‍ എന്നെ ഒരുപാട് സഹായിച്ചു,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.
Content Highlight: Arjun Ashokan Talks About His Experience In Cinema Sets