'ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചതിന് ഒത്തിരി നന്ദി'; കെട്ടിവെക്കാനുള്ള പണം വാഗ്ദാനം ചെയ്ത സലിംകുമാറിന് നന്ദി പറഞ്ഞ് അരിതാ ബാബു
Kerala News
'ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചതിന് ഒത്തിരി നന്ദി'; കെട്ടിവെക്കാനുള്ള പണം വാഗ്ദാനം ചെയ്ത സലിംകുമാറിന് നന്ദി പറഞ്ഞ് അരിതാ ബാബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th March 2021, 11:57 pm

തിരുവനന്തപുരം: നടന്‍ സലീം കുമാറിന് നന്ദി അറിയിച്ച് കായംകുളം സ്ഥനാര്‍ത്ഥി അരിതാ ബാബു. തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം നടന്‍ സലിംകുമാര്‍ നല്‍കുമെന്ന ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് അരിത നന്ദ അറിയിച്ചത്. ഫേസ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം.

‘സലീമേട്ടാ ഒത്തിരി നന്ദി…, ഹൃദയത്തോട് ചേര്‍ത്തു പിടിച്ചതിന്’ എന്നായിരുന്നു അരിതയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നടന്‍ സലിംകുമാര്‍ തന്നെ ഫോണില്‍ വിളിച്ചു സംസാരിക്കവെയാണ് കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെപ്പറ്റി ചോദിച്ചതെന്നാണ് ഹൈബി ഈഡന്‍ പറഞ്ഞത്.

കായംകുളത്ത് പ്രചാരണത്തിന് എത്തുമെന്ന് സലിംകുമാര്‍ അറിയിച്ചിട്ടുണ്ടെന്നും ഹൈബി പോസ്റ്റില്‍ അറിയിക്കുന്നു.

‘നടന്‍ സലീം കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബു വിനെ പറ്റി ചോദിച്ചു.
പശുവിനെ വളര്‍ത്തി പാല്‍ വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിത കഥ ഹൃദയ ഭേദകമാണ്. അത് കൊണ്ടൊക്കെ തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക കൂടുതല്‍ മികവുറ്റതാകുന്നത്.

തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാര്‍ത്ത കണ്ടപ്പോള്‍ അമ്മയെ ഓര്‍ത്തു പോയെന്നും സലീംകുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നല്‍കാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി. അരിത ബാബുവിന് ഹൃദയം നിറഞ്ഞ വിജയാശംസകള്‍,’ എന്നായിരുന്നു ഹൈബി ഈഡന്‍ ഫേസ്ബുക്കിലെഴുതിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Aritha Babu thanking Salim Kumar on election deposit offer