മെസി പെനാല്‍ട്ടി പാഴാക്കിയത് പരിഹസിച്ചു; ബംഗ്ലാദേശില്‍ ബ്രസീല്‍ ആരാധകനെ തല്ലിക്കൊന്ന് അര്‍ജന്റീന ആരാധകര്‍
World
മെസി പെനാല്‍ട്ടി പാഴാക്കിയത് പരിഹസിച്ചു; ബംഗ്ലാദേശില്‍ ബ്രസീല്‍ ആരാധകനെ തല്ലിക്കൊന്ന് അര്‍ജന്റീന ആരാധകര്‍
നിഷാന. വി.വി
Saturday, 11th July 2026, 8:49 am

ധാക്ക: ഫിഫ ലോകകപ്പില്‍ ഈജിപ്തിനെതിരായ മത്സരത്തില്‍ അര്‍ജന്റീന താരം മെസി പെനാല്‍ട്ടി പാഴാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മുപ്പത്തിയഞ്ച് വയസുകാരനായ ഷരീഫുല്‍ ഇസ്‌ലാമാണ് കൊല്ലപ്പെട്ടത്.

ബംഗ്ലാദേശിലെ കുമില്ലിയിലാണ് സംഭവം. ഒരു ചായക്കടയില്‍ അര്‍ജന്റീന- ഈജിപ്ത് മത്സരം കാണുന്നതിനിടയില്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. മത്സരത്തില്‍ 21ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കാന്‍ മെസിക്ക് സാധിച്ചിരുന്നില്ല. ഇത് പരിഹസിച്ച ഷരീഫിനെ അര്‍ജന്റീന ആരാധാകര്‍ തലയ്ക്കടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറായിരുന്ന ശരീഫുല്‍ ഇസ്‌ലാം ബ്രസീല്‍ ആരാധകനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അര്‍ജന്റീന-ഈജിപ്ത് മത്സരത്തില്‍ ഈജിപ്തിനെയായിരുന്നു അദ്ദേഹം പിന്തുണച്ചിരുന്നത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlight: Argentina fans beat a Brazil fan to death in Bangladesh for mocking Messi’s missed penalty.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.