2019ല്‍ പുറത്തിറങ്ങിയ കോമാളി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമാജീവിതം ആരംഭിച്ച വ്യക്തിയാണ് പ്രദീപ് രംഗനാഥന്‍. ആദ്യ സിനിമ തന്നെ ഹിറ്റാക്കിയ പ്രദീപ് വളരെ വേഗം ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് 2022ല്‍ പുറത്തിറങ്ങിയ ലവ് ടുഡേ എന്ന ചിത്രത്തിന്റെ രചയിതാവും സംവിധായകനും നായകനും പ്രദീപായിരുന്നു.
ലവ് ടുഡേയില്‍ നായക നടനായി അരങ്ങേറ്റം കുറിച്ചതുമുതല്‍ പ്രദീപിനെ പലപ്പോഴും നടന്‍ ധനുഷുമായി താരതമ്യപ്പെടുത്താറുണ്ട്. ധനുഷിനെ പ്രദീപ് അനുകരിക്കാന്‍ ശ്രമിക്കുകയാണെന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയാറുമുണ്ട്. ഇപ്പോള്‍ ഇതില്‍ പ്രതികരിക്കുകയാണ് പ്രദീപ്. വരാന്‍ പോകുന്ന ഡ്യൂഡ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് ഈ താരതമ്യപ്പെടുത്തലുകളെ കുറിച്ച് നടന്‍ പ്രതികരിച്ചത്.
‘കാര്യം ഞാന്‍ ബോധപൂര്‍വം അനുകരിക്കാന്‍ ശ്രമിക്കുന്നില്ല. ഒരുപക്ഷേ ശരീര സാമ്യം കൊണ്ടോ, ഞാന്‍ മെലിഞ്ഞിരിക്കുന്നതുകൊണ്ടോ ഒക്കെ ആകാം പ്രേക്ഷകര്‍ക്ക് എന്നെ ധനുഷിനെപോലെ തോന്നുന്നത്. പക്ഷെ ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല,’ പ്രദീപ് പറഞ്ഞു
അതേസമയം, പ്രദീപും മമിതയും പ്രധാനവേഷത്തിലെത്തുന്ന ഡിന്റെ ട്രെയ്ലര്‍ ഇന്നലെയാണ് പുറത്തു വന്നത്. കീര്‍ത്തിശ്വരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമ നിര്‍മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. ആര്‍. ശരത്കുമാര്‍, ഹൃദു ഹാരൂണ്‍, രോഹിണി, നേഹ ഷെട്ടി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ഒക്ടോബര്‍ 17 ന് തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങും.
Content highlight: Are you trying to imitate Dhanush? Pradeep Ranganathan responds