റോഡിന്റെ സവിശേഷതകള്‍ പറഞ്ഞ് കൊണ്ട് അന്ധനായ വ്യക്തിയെ റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുന്ന യുവതിയുമാണ് പരസ്യത്തിലെ കഥാപാത്രങ്ങള്‍. എന്നാല്‍ അവസാനത്തില്‍ അന്ധനാണെന്ന് കരുതിയ വ്യക്തി കണ്ണട അഴിക്കുകയും പിന്നാലെ അയാള്‍ അന്ധനല്ലെന്നും കാണിക്കുന്നുണ്ട്. ഈ രംഗത്തിനെതിരെയാണ് വിമര്‍ശനങ്ങളുയരുന്നത്.
ഉള്ളില്‍ നന്മയുള്ളവര്‍ ഒപ്പമുള്ളവരെ എപ്പോഴും സംരക്ഷിച്ചുകൊണ്ടേയിരിക്കുമെന്നും അവര്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ നാട് നന്നാവണം, നമ്മുടെ സര്‍ക്കാര്‍ ചിന്തിക്കുന്നത് പോലെയെന്നും പരസ്യത്തിന്റെ അവസാന ഭാഗത്ത് വ്യാജ അന്ധനായി അഭിനയിച്ച വ്യക്തി പറയുന്നുമുണ്ട്.
Content Highlight: Are all those receiving aid fake?; Criticism against government advertisement