മാനാഞ്ചിറ സ്ക്വയർ രൂപകല്പന ചെയ്ത ആർക്കിടെക്ട് ആർ.കെ രമേശ് അന്തരിച്ചു
Kerala
മാനാഞ്ചിറ സ്ക്വയർ രൂപകല്പന ചെയ്ത ആർക്കിടെക്ട് ആർ.കെ രമേശ് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th July 2025, 12:43 pm

കോഴിക്കോട്: മാനാഞ്ചിറ സ്ക്വയർ മുതൽ തുഞ്ചൻ സ്മാരകം വരെ രൂപകൽപന ചെയ്ത പ്രശസ്ത ആർക്കിടെക്ട് ആർ. കെ രമേശ് അന്തരിച്ചു.

തിരുവനന്തപുരത്തെ ഇ.എം.എസ് അക്കാദമി, കൈരളി ടി.വിയുടെ ആസ്ഥാനം, രാജീവ് ഗാന്ധി അക്കാദമി, കണ്ണൂരിലെ നായനാർ സ്മാരകം, എ.കെ.ജി സെന്റർ ഫ്ലാറ്റ്, ബേബി മെമോറിയൽ ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങൾ അദ്ദേഹം രൂപകൽപന ചെയ്തിട്ടുണ്ട്.

പരിസ്ഥിതിയോട് ചേർന്ന് നിൽക്കുന്ന രൂപ കല്പന അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

 

Content Highlight: Architect R.K. Ramesh, who designed Mananchira Square, passes away