മണിരത്‌നത്തിന്റെ പുതിയ ചിത്രമായ കാട്രു വെളിയിടൈയിലെ “സരട്ട് വണ്ടിയില” എന്ന ഗാനം മലയാള ഗാനത്തിന്റെ കോപ്പിയടിയെന്ന് സോഷ്യല്‍ മീഡിയ. എ.ആര്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ഗാനം ഒരു മലയാളം പാട്ടുമായി സാദൃശ്യം പുലര്‍ത്തുന്നുവെന്ന് സിനിമാ സംഗീത നിരൂപകനായ കാര്‍ത്തിക് ശ്രീനിവാസനാണ് ആദ്യം ചൂണ്ടിക്കാട്ടിയത്.
സരട്ട് വണ്ടിയില ഗാനം:
2013ല്‍ പുറത്തിറങ്ങിയ “ബ്രേക്കിങ് ന്യൂസ് ലൈവ്” എന്ന മലയാളം ചിത്രത്തിലെ “തനക്കും താരോ എന്ന ഗാനവുമായിട്ടാണ് “സരട്ടു വണ്ടിയില” താരതമ്യം ചെയ്യപ്പെടുന്നത്.
തനക്കും താരോ ഗാനം:
Dont miss ജയസൂര്യയുടെ മകന്റെ ഷോര്‍ട്ട് ഫിലിം കോപ്പിയടിയെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ
എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ എ.ആര്‍ റെയ്ഹാന, ടിപ്പു, നിഖിത എന്നിവരാണ് കല്ല്യാണത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുത്. സുധീര്‍ അമ്പലപ്പാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബ്രെയ്ക്കിങ് ന്യൂസ് ലൈവിലെ ഗാനത്തിന്റെ സംഗീത സംവിധാനം മോഹന്‍ സിത്താരയാുടേതാണ്.
