ആപ്പിളിന്റെ 2018 ഫോണ്‍ റിലീസ് നാളെ; പ്രതീക്ഷിക്കാവുന്ന മാറ്റങ്ങള്‍
Science and Technology
ആപ്പിളിന്റെ 2018 ഫോണ്‍ റിലീസ് നാളെ; പ്രതീക്ഷിക്കാവുന്ന മാറ്റങ്ങള്‍
ന്യൂസ് ഡെസ്‌ക്
Tuesday, 11th September 2018, 11:43 am

മൊബൈല്‍ നിര്‍മ്മാണ മേഖലയിലെ ആഗോള ഭീമന്‍മാരായ ആപ്പിളിന്റെ ഈ വര്‍ഷത്തെ ഫോണ്‍ നാളെ വൈകുന്നേരം പുറത്തിറങ്ങും. സ്മാര്‍ട്ട്‌ഫോണ്‍ പുരത്തിറക്കുന്നതിനോടൊപ്പം പുതിയ സ്മാര്‍ട്ട് വാച്ച്, ഐ പാഡ് എന്നിവയും പുറത്തിറങ്ങും എന്നാണ് കരുതപ്പെടുന്നത്.

ഐഫോണ്‍ എക്‌സ് എസ് എന്നാണ് ഫോണിന്റെ പേര് പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ എസ് സിരീസുകളില്‍ ഡിസൈന്‍ മാറ്റാതെ ഇന്റേണല്‍ സവിശേഷതകള്‍ പരിഷ്‌കരിക്കുന്ന രീതിയാണ് ആപ്പിള്‍ പിന്തുടരുന്നത്.


ALSO READ: സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ല; സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തെ സമീപിച്ച് കന്യാസ്ത്രീകള്‍


ഐഫോണ്‍ 4എസ് ഇല്‍ സിരിയും, 5 എസില്‍ ടച്ച് ഐഡിയും, 6എസില്‍ ത്രീഡി ടച്ച് ഐഡിയും ആപ്പിള്‍ പുറത്തിറക്കി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം എക്‌സ് എസിനോടൊപ്പം, വില കുറഞ്ഞ മറ്റൊരു ഫോണ്‍ കൂടെ പുറത്തിറക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നുണ്ട്. 2013നു ശേഷം വില കുറഞ്ഞ മോഡലുകളൊന്നും ആപ്പിള്‍ പുറത്തിറക്കിയിട്ടില്ല. 5 സിയാണ് ഇത്തരത്തില്‍ അവസാനം പുറത്ത് വന്നത്.

ആപ്പിള്‍ വാച്ച്

ഫോണിനൊപ്പം പുറത്തിറക്കുന്ന സ്മാര്‍ട്ട് വാച്ചാണ് ഉപയോക്താക്കള്‍ കാത്തിരിക്കുന്ന മറ്റൊരു ഉല്പന്നം. നിലവില്‍ ആപ്പിള്‍ വാച്ച് 3 ആണ് മാര്‍ക്കറ്റില്‍ ഉള്ളത്. ഇതിന് സമാനമായ ഡിസൈനാണ് പുതിയ മോഡലിലും പ്രതീക്ഷിക്കുന്നത്.