റേഡിയോ കാലത്തിന്റെ ഓര്‍മ്മ പുതുക്കി ലൗ എഫ്.എം ചിത്രീകരണം പൂര്‍ത്തിയായി ; അപ്പാനി ശരത്തും ടിറ്റോ വില്‍സണും നായകരാവുന്നു
Malayalam Cinema
റേഡിയോ കാലത്തിന്റെ ഓര്‍മ്മ പുതുക്കി ലൗ എഫ്.എം ചിത്രീകരണം പൂര്‍ത്തിയായി ; അപ്പാനി ശരത്തും ടിറ്റോ വില്‍സണും നായകരാവുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th April 2019, 3:33 pm

കൊച്ചി: രണ്ട് തലമുറകളുടെ പ്രണയം പ്രമേയമാക്കി നവാഗതനായ ശ്രീദേവ് കപ്പൂര്‍ അപ്പാനി ശരത്തിനെ കേന്ദ്രകഥാപാത്രമായി ഒരുക്കുന്ന ലൗ എഫ് എം ചിത്രീകരണം പൂര്‍ത്തിയായി.

വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി വരുന്ന ഈ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്.ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

സിനില്‍ സൈനുദ്ദീന്‍ ആദ്യമായി പ്രതിനായകവേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഏതൊരു മലയാളികളുടെയും ഗൃഹാതുര ഓര്‍മ്മയായി മാറിയ റേഡിയോ ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഒരു നവ്യാനുഭവമായി മാറുകയാണ്.

ഒരു വികാരമായി റേഡിയോ നെഞ്ചിലേറ്റിയ പഴയ തലമുറയുടെ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളും ഒക്കെ ചിത്രത്തില്‍ ഒപ്പിയെടുക്കുന്നു. ആ മനോഹരമായ റേഡിയോകാലം ലൗ എഫ് എമ്മില്‍ പുനര്‍ജനിക്കുകയാണ്.

Also Read  അനശ്വര നടന്‍ സത്യനാവാനൊരുങ്ങി ജയസൂര്യ ; നിര്‍മ്മാണം വിജയ് ബാബു

മലയാളത്തിലെ പ്രമുഖ സംവിധായകര്‍ക്കൊപ്പം 12 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവന്ന ശ്രീദേവ് കപ്പൂരിന്റെ ആദ്യ സംവിധായ സംരംഭമാണ് ലൗ എഫ് എം. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അപ്പാനി ശരത്ത്(ഗസല്‍) അയാളുടെ ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ക്യാമ്പസ് ജീവിതം സിനിമയില്‍ പറഞ്ഞുപോകുന്നുണ്ടെങ്കിലും ഈ ചിത്രം ഒരു ക്യാമ്പസ് മൂവിയല്ലെന്ന് സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ പറഞ്ഞു. ലൗ എഫ് എം ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ് ഈ സിനിമ. പ്രണയമാണ് പ്രമേയമെങ്കിലും പൊതുവെ മലയാള സിനിമയില്‍ ആവിഷ്‌ക്കരിച്ചുവന്ന പ്രണയചിത്രങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ലൗ എഫ് എം. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് അവതരിപ്പിക്കുന്നത്. സ്വാഭാവികമായും ആ കാലഘട്ടത്തിലെ സാമൂഹ്യവിഷയങ്ങളും ജീവിത സാഹചര്യങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഗൗരവമായിട്ടല്ല വളരെ ലളിതമായിട്ടും തമാശയും കലര്‍ത്തിയാണ് ലൗ എഫ് എം പ്രേക്ഷകരില്‍ എത്തുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

ജാനകി കൃഷ്ണന്‍ , മാളവിക മേനോന്‍, എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നടന്‍ ദേവനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ആദ്യമായി സിനിമയില്‍ എത്തുന്നത് ലൗ എഫ് എമ്മിലൂടെയാണ്.

Also Read  അബ് ഹോഗാ ന്യായ്; ജാവേദ് അക്തറിന്റെ വരികളില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാനം ഒരുങ്ങി- വീഡിയോ

തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, പൊന്നാനി, മാഹി, കാസര്‍കോട് തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. മാമുക്കോയ, മണികണ്ഠന്‍ പട്ടാമ്പി, സുനില്‍ സുഗത, ശശി കലിംഗ, സാജു കൊടിയന്‍, ബിറ്റോ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.

സാജു കൊടിയന്‍ പി.ജിംഷാര്‍ എന്നിവരാണ് ചിത്രത്തിന്റെ രചന, ഛായാഗ്രഹണം – സന്തോഷ് അനിമ, ഗാനരചന- കൈതപ്രം, ആലങ്കോട് ലീലാകൃഷ്ണന്‍, ഒ.എം.കരവാരക്കുണ്ട്, ഉണ്ണികൃഷ്ണന്‍ വാര്യര്‍, സംഗീതം – കൈതപ്രം വിശ്വനാഥന്‍, അഷ്‌റഫ് മഞ്ചേരി, പ്രദീപ് സാരണി, പിആര്‍ഒ – പി ആര്‍ സുമേരന്‍,
DoolNews Video