പാലക്കാട്: എന്‍.എസ്.എസിന് (നായര്‍ സര്‍വീസ് സൊസൈറ്റി) ശവസംസ്‌കാരത്തിനായി ഷെഡ് പണിയാന്‍ പ്രത്യേക ഭൂമി അനുവദിച്ച് ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ. വലിയപാടം എന്‍.എസ്.എസ് കരയോഗത്തിനാണ് നഗരസഭ ഭൂമി അനുവദിച്ച് നല്‍കിയത്.
പാലക്കാട്: എന്‍.എസ്.എസിന് (നായര്‍ സര്‍വീസ് സൊസൈറ്റി) ശവസംസ്‌കാരത്തിനായി ഷെഡ് പണിയാന്‍ പ്രത്യേക ഭൂമി അനുവദിച്ച് ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ. വലിയപാടം എന്‍.എസ്.എസ് കരയോഗത്തിനാണ് നഗരസഭ ഭൂമി അനുവദിച്ച് നല്‍കിയത്.
എന്‍.എസ്.എസിന് ശവസംസ്‌കാരച്ചടങ്ങുകളിലെ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിനായി 20 സെന്റ് ഭൂമിയാണ് നഗരസഭ നല്‍കിയത്. ഈ ഭൂമി അളന്ന് മുറിച്ച് നിലവില്‍ അതിര് കെട്ടുന്ന പണികള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
എന്നാല്‍ പൊതുശ്മശാനത്തില്‍ ഇത്തരത്തില്‍ ജാതി തിരിച്ച് ഭൂമി അനുവദിക്കുന്നത് ജാതി സമ്പ്രദായത്തെ തിരിച്ച് കൊണ്ടുവരുന്നതിന് തുല്യമാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. നേരത്തെ ഇതേ ശ്മശാനത്തില്‍ ബ്രാഹ്‌മണ സമുദായത്തിനും ഷെഡ് കെട്ടാനായി അതിര് തിരിച്ച് ഭൂമി അനുവദിച്ചിരുന്നു.
എന്നാല്‍ അപേക്ഷ ലഭിച്ചതിനെത്തുടര്‍ന്നാണ് ഇത്തരത്തില്‍ ഭൂമി അനുവദിച്ചതെന്നും അല്ലാതെ ഇതില്‍ മറ്റ് വിഷയങ്ങളില്ലെന്നാണ് നഗരസഭ നല്‍കുന്ന വിശദീകരണം. അതേസമയം ജാതി തിരിച്ചുള്ള ഈ അതിര്‍വരമ്പുകള്‍ സമൂഹത്തിന് നല്ലതല്ലെന്നും നഗരസഭ ഈ തീരുമാനം പിന്‍വലിക്കമണെന്ന് പൊതുപ്രവര്‍ത്തകന്‍ ഗോപന്‍ മാട്ടുമന്തയടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈയടുത്ത് നൈപുണ്യ വികസകേന്ദ്രത്തിന് ഹെഡ്ഗാവാറിന്റെ പേരിട്ട് പാലക്കാട് നഗരസഭ മറ്റൊരു വിവാദത്തിന് വഴി തെളിച്ചിരുന്നു. ഏപ്രില്‍ 12ന് പാലക്കാട്ടെ ഭിന്നശേഷിക്കാര്‍ക്കുള്ള കെയര്‍ സെന്ററിന് ആര്‍.എസ്.എസ് നേതാവ് കെ.ബി. ഹെഡ്ഗേവാറിന്റെ പേര് നല്‍കിയതോടെയാണ് വിവാദം ആരംഭിച്ചത്. നൈപുണ്യ വികസന കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ആരംഭിക്കുന്നതിന് മുന്നോടിയായി തന്നെ യൂത്ത് കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്തി.
പരിപാടി നടന്ന വേദി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. ശിലാഫലകം ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തു. പദ്ധതിക്കായി തറക്കല്ലിട്ട ഭൂമിയില്‍ യൂത്ത് കോണ്‍ഗ്രസ് വാഴ വെക്കുകയും ചെയ്തിരുന്നു.
നഗരസഭയുടെ നടപടിക്കെതിരെ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തലിന്റെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ചെയ്തിരുന്നു.
Content Highlight: Apart from Brahmins, Palakkad Municipality has also allotted land across the border to NSS Karayogam to build a shed for cremation