അത് ക്ലിക്ക്‌ബൈറ്റിന് വേണ്ടി പറഞ്ഞതാണ്; ഞാന്‍ വിജയ് സാറിന് മെസേജ് അയച്ചാല്‍ അദ്ദേഹത്തിന്റെ റിപ്ലൈ ഇങ്ങനെയാണ്: അപര്‍ണ ദാസ്
Entertainment news
അത് ക്ലിക്ക്‌ബൈറ്റിന് വേണ്ടി പറഞ്ഞതാണ്; ഞാന്‍ വിജയ് സാറിന് മെസേജ് അയച്ചാല്‍ അദ്ദേഹത്തിന്റെ റിപ്ലൈ ഇങ്ങനെയാണ്: അപര്‍ണ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th June 2022, 11:34 am

ഷറഫുദ്ദീന്‍, അപര്‍ണ ദാസ്, നൈല ഉഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം പ്രിയന്‍ ഓട്ടത്തിലാണ് റിലീസിനൊരുങ്ങിയിരിക്കുകയാണ്. ചിത്രം ജൂണ്‍ 24നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

പ്രിയന്‍ ഓട്ടത്തിലാണ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയായിരുന്നു വിജയ്- നെല്‍സണ്‍ ചിത്രം ബീസ്റ്റിലും അപര്‍ണ അഭിനയിച്ചിരുന്നത്.

ബീസ്റ്റില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചതിന്റെയും അദ്ദേഹത്തിന് മെസേജ് അയക്കുന്നതിന്റെയും വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് കൗമുദിമൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ ദാസ്.

‘എല്ലാവരും കാത്തിരുന്ന് കാണണം, അപര്‍ണക്ക് വിജയ് എന്താണ് മെസേജ് അയച്ചത്, തിരിച്ച് എന്താണ് റിപ്ലൈ കൊടുത്തത്,’ എന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യത്തിനാണ് അപര്‍ണ രസകരമായി മറുപടി പറഞ്ഞത്.

”ഒന്നുമില്ല. അത് ക്ലിക്ക്‌ബൈറ്റിന് വേണ്ടി പറഞ്ഞതാണ്, വേറെ ഒന്നുമല്ല. ഞാന്‍ സാറിന് ഹായ്, ഹലോ, ഹൗ ആര്‍ യു എന്ന് ചോദിച്ച് മെസേജ് അയക്കും. ഫൈന്‍ മാ, ഹൗ ആര്‍ യു എന്ന് ചോദിച്ച് സാര്‍ തിരിച്ച് മെസേജ് അയക്കും അതല്ലാതെ ഒന്നുമില്ല.

ഞാനാണ് എപ്പോഴും സാറിന് അങ്ങോട്ട് മെസേജ് അയക്കുക. സാര്‍, സോ ലോങ്, മിസിങ് യു എന്നൊക്കെ മെസേജ് അയച്ചാല്‍, ഹായ് മാ ഹൗ ആര്‍ യു എന്ന് പറയും.

He is a very sweet person. നമ്മളോട് സാര്‍ ഒന്നും ചെയ്തില്ലെങ്കിലും നമ്മളോട് സംസാരിച്ചില്ലെങ്കിലും നമുക്ക് ഒരു സ്‌നേഹം വരും. അങ്ങനെ തോന്നുന്ന ഒരാളാണ്.

എനിക്ക് ഫാമിലിയിലുള്ള ഒരാളെപ്പോലെയൊക്കെ തോന്നും. വിജയ് എന്ന സൂപ്പര്‍ സ്റ്റാറല്ലാതെ ഒരു പേഴ്‌സണ്‍ എന്ന നിലയില്‍ അത്രയും സിംപിള്‍ ആയിട്ടുള്ള ആളാണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളാണ്.

റിസര്‍വ്ഡ് ആണ്, കുറച്ച് സൈലന്റാണ്. അതിനര്‍ത്ഥം മസിലുപിടിത്തം, ജാഡ എന്നല്ല. മനപൂര്‍വം അങ്ങനെ നില്‍ക്കുന്നതല്ല, അത് അദ്ദേഹത്തിന്റെ നേചറാണ്,” അപര്‍ണ പറഞ്ഞു.

വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മിക്കുന്ന പ്രിയന്‍ ഓട്ടത്തിലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം പി.എന്‍. ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.

ബിജു സോപാനം, ഹക്കിം ഷാജഹാന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, സ്മിനു സിജോ, ഹരിശ്രീ അശോകന്‍, ഷാജു ശ്രീധര്‍, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, കൂക്കില്‍ രാഘവന്‍, ഹരീഷ് പെങ്ങന്‍, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Aparna Das about the character of Vijay during Beast movie