'സുരരൈ പോട്രു'വിന് ശേഷം 'ഉല'യുമായി അപര്‍ണ ബാലമുരളി; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്
Entertainment news
'സുരരൈ പോട്രു'വിന് ശേഷം 'ഉല'യുമായി അപര്‍ണ ബാലമുരളി; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th April 2021, 10:52 pm

കൊച്ചി: സുരരൈ പ്രോടിന് ശേഷം അപര്‍ണ ബാലമുരളി നായികയാവുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഉല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് നടന്‍ പൃഥ്വിരാജാണ്.

പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ‘ഉല’ സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മണ്‍ ആണ് നിര്‍മിക്കുന്നത്. തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രം മേയ് അവസാന വാരത്തില്‍ ഷൂട്ടിങ് ആരംഭിക്കും.

പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം ഫായിസ് സിദ്ദീഖ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Aparna Balamurali with ‘Ula’ after ‘Surarai Potru’; Prithviraj releases first look