സുധാ മാമിന്റെ വര്‍ക്കിങ്ങ് പാറ്റേണണ്‍ എനിക്ക് വളരെ ഇഷ്ടമാണ്; അത് പലപ്പോഴും സര്‍പ്രൈസിങ്ങായിരുന്നു: അപര്‍ണ ബാലമുരളി
Malayalam Cinema
സുധാ മാമിന്റെ വര്‍ക്കിങ്ങ് പാറ്റേണണ്‍ എനിക്ക് വളരെ ഇഷ്ടമാണ്; അത് പലപ്പോഴും സര്‍പ്രൈസിങ്ങായിരുന്നു: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th September 2025, 10:00 pm

സൂരറൈ പോട്ര് സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് അപര്‍ണ ബാലാമുരളി. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു നടി.

‘സുധാ മാം സ്‌ക്രിപ്റ്റ് വായിക്കുന്നതിന്റെ കൂട്ടത്തില്‍ തന്നെ കറക്ഷനുകള്‍ വരുത്തും. തിരക്കഥയ്ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ തിരുത്തും. ആദ്യം എന്റെ ഓപര്‍ണിങ്ങ് സീനിലുള്ള സ്‌ക്രിപ്റ്റ് അയച്ചുതന്നു. എന്നിട്ട് എന്തെങ്കിലും തിരുത്ത് ഉണ്ടെങ്കിലും മാം തന്നെ വീണ്ടും അത് കറക്റ്റ് ചെയ്ത് തരും. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വര്‍ക്കിങ്ങ് പാറ്റേണായിരുന്നു സുധാ മാമിന്റേത്.

സിനിമ തുടങ്ങുന്നതിന് ഒരുപാട് മുമ്പ് തന്നെ നമ്മള്‍ സ്‌ക്രിപ്റ്റില്‍ ഇന്‍വോള്‍വ്ഡായിരുന്നു. ആ സമയം ഞാന്‍ ഒരു വര്‍ഷത്തോളം മറ്റ് സിനിമകളൊന്നും ചെയ്തിരുന്നില്ല. മുഴുവനായും സൂരറൈ പോട്രുവിന് വേണ്ടി മാറ്റി വെക്കുകയായിരുന്നു. കാരണം അതൊരിക്കലും ഒരു എളുപ്പമുള്ള കഥാപാത്രമായിരുന്നില്ല.

തമിഴില്‍ എനിക്ക് മലയാളം പോലെ ഡയലോഗ് ഇംപ്രൊവൈസ് ചെയ്യൊനൊന്നും പറ്റില്ല. മലയാളത്തിലാകുമ്പോള്‍ ഒരു വലിയ ഡയലോഗ് കിട്ടിയാലും അതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാലും ഞാന്‍ എന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാകും പക്ഷേ അവിടെ അതല്ല അവസ്ഥ. പ്രത്യേകിച്ച് മറ്റൊരു സ്ലാങ്ങ് കൂടിയാണ്,’ അപര്‍ണ പറയുന്നു.

സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര് 2020ലാണ് റിലീസ് ചെയ്തത്. മികച്ച നടി ,മികച്ച തിരക്കഥ, മികച്ച നടന്‍ ഉള്‍പ്പെട്ട നിരവധി ദേശീയ അവാര്‍ഡുകള്‍ ചിത്രം സ്വന്തമാക്കിയിരുന്നു.

Content highlight: Aparna Balamurali on the movie Soorarai Pottru and Sudha Kongara