സിനിമക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു, എന്നാല്‍ ആ കഥാപാത്രം എന്റെ ഫേവറീറ്റാണ്: അപര്‍ണ ബാലമുരളി
Film News
സിനിമക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു, എന്നാല്‍ ആ കഥാപാത്രം എന്റെ ഫേവറീറ്റാണ്: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th July 2023, 8:53 am

ഷൂട്ട് ചെയ്യുന്ന സമയത്ത് പ്രശ്‌നങ്ങള്‍ തോന്നിയിട്ടുള്ള സിനിമകളുണ്ടായിട്ടുണ്ടെന്ന് അപര്‍ണ ബാലമുരളി. വളരെ ആവേശത്തോടെ തുടങ്ങുന്ന സിനിമകള്‍ വിചാരിച്ചതുപോലെയല്ല മുന്നോട്ട് പോകുന്നതെന്ന് അപ്പോഴായിരിക്കും മനസിലാവുക എന്ന് അപര്‍ണ പറഞ്ഞു.

നിര്‍മാതാവും സംവിധായകനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടോ മറ്റ് ഇന്റേണല്‍ കോണ്‍ഫ്‌ളിക്റ്റ് കൊണ്ടോ നല്ല ഫലം കിട്ടേണ്ട സിനിമകള്‍ക്ക് അത് കിട്ടാതെ പോയിട്ടുണ്ടെന്നും പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ പറഞ്ഞു.

‘സുന്ദരി ഗാന്‍ഡന്‍സില്‍ പലരും പറഞ്ഞതുപോലെ ചില പ്രശ്‌നങ്ങളുണ്ട്. എന്നാലും എനിക്ക് ആ കഥാപാത്രത്തിനോട് ഭയങ്കര അറ്റാച്ച്‌മെന്റ് ഉണ്ടായിരുന്നു. അതുകൊണ്ട് അത് ചെയ്യണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ ചെയ്തതില്‍ ഏറ്റവും ഇഷ്ടമുള്ളത് സുന്ദരി ഗാര്‍ഡന്‍സിലെ സാറാ മാത്യൂസ് എന്ന കഥാപാത്രമാണ്, പ്രത്യേകിച്ചും മലയാളത്തില്‍.

എനിക്ക് ആ കഥാപാത്രത്തോട് കണക്റ്റ് ചെയ്യാന്‍ പറ്റി. ഒരു അളവ് വരെ അത് നന്നായി ചെയ്യാനും പറ്റി. ആ സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോഴും ഭയങ്കര സന്തോഷം തോന്നി. പക്ഷേ സിനിമയില്‍ പല പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ കഥാപാത്രത്തെ നോക്കുമ്പോള്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. ആ സിനിമയും എന്റെ ഫേവറീറ്റാണ്.

പക്ഷേ പല സിനിമകളും എക്‌സൈറ്റഡായി തുടങ്ങി, ഷൂട്ട് ചെയ്യുമ്പോഴാവും ഇത് നമ്മള്‍ വിചാരിച്ചതുപോലെയല്ല പോകുന്നതെന്ന് അറിയുന്നത്. അതിന്റെയത്ര ഡാര്‍ക്ക് വേറെ ഒന്നുമില്ല. പിന്നെ അത് ചെയ്‌തേ പറ്റൂ. എന്തൊക്കെ പറഞ്ഞാലും ജോലി ചെയ്യണം. പക്ഷേ ഇത് ഇങ്ങനെയാണ് പോകുന്നത് എന്നറിയാം. ആ സമയത്ത് സങ്കടവും ദേഷ്യവും തോന്നും.

നന്നാവാന്‍ സാധ്യതയുള്ള സിനിമ വരെ അകത്തെ പ്രശ്‌നങ്ങള്‍ കാരണം നല്ല റിസള്‍ട്ട് കിട്ടാതെ പോയിട്ടുണ്ട്. അത്തരത്തില്‍ സങ്കടം തോന്നിയിട്ടുള്ള സിനിമകളുണ്ട്. ചിലതില്‍ നിര്‍മാതാവും സംവിധായകനും തമ്മിലായിരിക്കും പ്രശ്‌നം,’ അപര്‍ണ പറഞ്ഞു.

പദ്മിനിയാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന അപര്‍ണയുടെ ചിത്രം. സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: aparna balamurali about sundari gardens movie