സൂര്യയുടെ നായികയായി അപര്‍ണ ബാലമുരളി; സൂര്യ 38 ഷൂട്ടിംങ് ആരംഭിച്ചു
indian cinema
സൂര്യയുടെ നായികയായി അപര്‍ണ ബാലമുരളി; സൂര്യ 38 ഷൂട്ടിംങ് ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th April 2019, 11:54 pm

ചെന്നൈ: നടിപ്പിന്‍ നായകന്‍ സൂര്യയുടെ നായികയായി അപര്‍ണ ബാലമുരളി. ഇരുധിസുട്രു എന്ന ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അപര്‍ണ നായികയാവുന്നത്.

സൂര്യ 38 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജി.വി പ്രകാശ്കുമാര്‍ ആണ് സംഗീതം. എന്‍.ജി.കെ, കാപ്പാന്‍ എന്നിങ്ങനെ രണ്ടു ബിഗ് ബജറ്റ് ചിത്രങ്ങളാണ് സൂര്യേടയതായി റിലീസിന് ഒരുങ്ങുന്നത്.

Also Read  റേഡിയോ കാലത്തിന്റെ ഓര്‍മ്മ പുതുക്കി ലൗ എഫ്.എം ചിത്രീകരണം പൂര്‍ത്തിയായി ; അപ്പാനി ശരത്തും ടിറ്റോ വില്‍സണും നായകരാവുന്നു

സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നടന്‍ മോഹന്‍ലാല്‍ കാപ്പാനില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. പ്രധാനമന്ത്രിയായിട്ടാണ് ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്.
DoolNews Video