ടിവിഎസിന്റെ എഥനോള്‍ ബൈക്ക് വിപണിയില്‍
New Release
ടിവിഎസിന്റെ എഥനോള്‍ ബൈക്ക് വിപണിയില്‍
ന്യൂസ് ഡെസ്‌ക്
Saturday, 13th July 2019, 8:50 pm

നൂറുശതമാനം എഥനോളില്‍ ഓടുന്ന ബൈക്കായ ടിവിഎസ് അപ്പാച്ചെ RTR 200 Fi E100 വിപണിയിലെത്തി.ഇന്ത്യയില്‍ ഈ മോഡലിലുള്ള ആദ്യ ബൈക്കാണിത്. 1.2 ലക്ഷം വിലയുള്ള എഥനോള്‍ മോഡലിനെ 2018ല്‍ ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി അവതരിപ്പിച്ചിരുന്നത്.

കേന്ദ്രമന്ത്രി നിതിന്‍ഗഡ്ഗരിയാണ് ബൈക്കിന്റെ ലോഞ്ച് നിര്‍വ്വഹിച്ചത്. പൂര്‍ണമായും ഥനോള്‍ ഇന്ധനമായ ബൈക്കുകള്‍ക്ക് ഇലക്ട്രിക് വെഹിക്കിളിന് സമാനമായി ഗ്രീന്‍ നമ്പര്‍പ്ലേറ്റുകള്‍ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.മഹാരാഷ്ട്ര,യുപി.,കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ വാഹനവിപണികളിലാണ് ആദ്യം ഇവനെത്തുന്നത്.

അപ്പാച്ചെ RTRന്റെ പെട്രോള്‍ എഞ്ചിന് സമാനമായ ഫീച്ചറുകളാണ് RTR 200 Fi E100 എഥനോളിനുള്ളത്.200 സിസി E100 സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഈമോഡലിനുള്ളത്. 20.7 പവര്‍ശേഷിയും 18.1 Nm torque ഉം ഉല്‍പ്പാദിപ്പിക്കും. മണിക്കൂറില്‍ 129 കിലോമീറ്റര്‍ വേഗതയുള്ള ഇവന് പച്ചനിറമാണ് തിരിച്ചറിയാനുള്ള മാര്‍ഗം.