നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടി പി.വി. അൻവർ. എട്ട് റൗണ്ടുകൾ പൂർത്തിയായപ്പോൾ അൻവർ നേടിയത് 10,000ത്തിലധികം വോട്ടുകളാണ്. 10,461 വോട്ടുകളാണ് അൻവർ ഇതുവരെ നേടിയത്.
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടി പി.വി. അൻവർ. എട്ട് റൗണ്ടുകൾ പൂർത്തിയായപ്പോൾ അൻവർ നേടിയത് 10,000ത്തിലധികം വോട്ടുകളാണ്. 10,461 വോട്ടുകളാണ് അൻവർ ഇതുവരെ നേടിയത്.
40 ശതമാനം വോട്ടെണ്ണൽ കഴിയുമ്പോൾ തന്നെ 10,000ത്തിലധികം വോട്ടുകൾ താൻ നേടിയെന്നും ഇതിൽ നിന്നും ചില പാഠങ്ങൾ പഠിക്കണമെന്നും പി.വി. അൻവർ പറഞ്ഞു. മനുഷ്യ വന്യജീവി സംഘർഷം പോലുള്ള മലയോര മേഖലയിലെ കർഷകരുടെ പ്രശ്ങ്ങൾ പരിഹരിക്കുന്ന പ്രവർത്തനങ്ങൾ യു.ഡി.എഫ് നടത്തുകയാണെങ്കിൽ അവരോടൊപ്പം വിണ്ടും പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്നും അൻവർ വ്യക്തമാക്കിയിട്ടുണ്ട്.
’40 ശതമാനം വോട്ടെണ്ണൽ കഴിയുമ്പോൾ തന്നെ 10 ,000 വോട്ടുകൾ ക്രോസ് ചെയ്തിട്ടുണ്ട്. ഇതിൽ നിന്ന് ചില പാഠങ്ങൾ പഠിക്കണം. മലയോര വിഷയം 63 മണ്ഡലങ്ങളിൽ സജീവമാണ്. അതായത് 489 പഞ്ചായത്തുകളിൽ. മലയോര വിഷയങ്ങളെ അഡ്രസ് ചെയ്ത് വന്യജീവി വിഷയങ്ങളിൽ ഒരു പരിഹാരം ഉണ്ടാക്കാതെ ഒരു ഗവൺമെന്റിനും 2026 ൽ അത്ര എളുപ്പത്തിൽ ഒരു സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കിൽ അത് നടക്കില്ല.
ഈ തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞാൽ മലയോര മേഖലയിലെ മുഴുവൻ കർഷക സംഘടനകളെയും കൂട്ടി വലിയ പ്രവർത്തങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 103 കർഷക സംഘടനകളുമായി ഞങ്ങൾ ഒരു കോഡിനേഷൻ ഉണ്ടാക്കിയിട്ടുണ്ട്. അവരെക്കൂടി കൂട്ടി ഒരു ശക്തമായ ഇടപെടൽ ഉണ്ടാകും. ഈ വിഷയത്തിൽ പരിഹാരം ഉണ്ടാക്കാൻ തക്കതായ ഒരു ഇടപെടൽ യു.ഡി.എഫ് സ്വീകരിച്ചാൽ ആ യു.ഡി.എഫിനോടൊപ്പം പോകാൻ ഒരു സാഹചര്യം ഉണ്ടെങ്കിൽ മുന്നോട്ട് പോകും. അല്ലെങ്കിൽ ഈ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന ഒരു ജനകീയ മൂന്നാം മുന്നണിയായി ഞങ്ങൾ മുന്നോട്ടുപോകും,’ അൻവർ പറഞ്ഞു.
Content Highlight: Anwar shows strength; More than 10,000 votes in the first half, Anwar expresses interest in working with UDF