ട്രാന്‍സ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്ന്; അമല്‍ നീരദും ഫഹദും ഒറ്റ രൂപ പോലും പ്രതിഫലം വാങ്ങിയില്ല; അന്‍വര്‍ റഷീദ്
Malayalam Cinema
ട്രാന്‍സ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്ന്; അമല്‍ നീരദും ഫഹദും ഒറ്റ രൂപ പോലും പ്രതിഫലം വാങ്ങിയില്ല; അന്‍വര്‍ റഷീദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd August 2020, 7:47 pm

കൊച്ചി: നീണ്ട ഇടവേളക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത സിനിമയായിരുന്നു ട്രാന്‍സ്. ഫഹദ് ഫാസില്‍ നായകനായ ചിത്രം റിലീസിന് മുമ്പ് തന്നെ ഏറെ ചര്‍ച്ചയായിരുന്നു.

നസ്രിയ, ദിലീഷ് പോത്തന്‍, ഗൗതം മേനോന്‍, ചെമ്പന്‍ വിനോദ്, തുടങ്ങി നിരവധി പേര്‍ അഭിനയിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് അമല്‍ നീരദ് ആയിരുന്നു.

എന്നാല്‍ ഈ ചിത്രത്തിനായി ഒറ്റ രൂപ പോലും പ്രതിഫലമായി അമല്‍ നീരദും ഫഹദും വാങ്ങിയിട്ടില്ല. സംവിധായകന്‍ അന്‍വര്‍ റഷീദ് തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഓണ്‍മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്‍വര്‍ റഷീദ് ഇത് വെളിപ്പെടുത്തിയത്.

‘ട്രാന്‍സ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. അമലിനും ഫഹദിനും അത് അങ്ങനെ തന്നെയായിരിക്കും. ഞങ്ങളെ സംബന്ധിച്ച് ഫലത്തേക്കാളുപരി ആ പ്രക്രിയയായിരുന്നു പ്രധാനപ്പെട്ടത്. ഫഹദും അമലും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. അവരുടെ വിശ്വാസത്തിനും സൗഹൃദത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു അന്‍വര്‍ പറഞ്ഞു.

അതേസമയം അല്‍ഫോണ്‍സ് പുത്രന്‍ അന്‍വര്‍ റഷീദ് ഈ ടീം വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുകയാണ്. അല്‍ഫോണ്‍സിന്റെ പുതിയ ചിത്രവും നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ് തന്നെയാണ്. ഇതിന് പുറമെ മറ്റ് രണ്ട് സിനിമകള്‍ കൂടി അന്‍വര്‍ റഷീദ് പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രാന്‍സിന് ശേഷം അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ തമിഴിലാണ്. കൈതി ഫെയിം അര്‍ജുന്‍ നായകനാവുന്ന ചിത്രത്തിന്റെ തിരക്കഥ മിഥുന്‍ മാനുവല്‍ തോമസ് ആണ്.

ഇതിന് പുറമെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒതളങ്ങതുരുത്ത് വെബ്ബ് സീരിസും സിനിമയാക്കാന്‍ ഒരുങ്ങുകയാണ് അന്‍വര്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Anwar Rashid said Trance is one of my favorite movies Amal Neerad and Fahad were not paid a single rupee