ബോളിവുഡിലെ പ്രമുഖ സംവിധായരകില്‍ ഒരാളാണ് അനുരാഗ് കശ്യപ്. ഗ്യാങ്സ്റ്റര്‍ സിനിമകള്‍ക്ക് പുതിയൊരു കാഴ്ച സമ്മാനിച്ച അദ്ദേഹം മികച്ച സിനിമകള്‍ ബോളിവുഡിന് നല്‍കി. അഭിനയരംഗത്തും അനുരാഗ് തന്റെ സാന്നിധ്യമറിയിച്ചിരുന്നു.
ബോളിവുഡിലെ പ്രമുഖ സംവിധായരകില്‍ ഒരാളാണ് അനുരാഗ് കശ്യപ്. ഗ്യാങ്സ്റ്റര്‍ സിനിമകള്‍ക്ക് പുതിയൊരു കാഴ്ച സമ്മാനിച്ച അദ്ദേഹം മികച്ച സിനിമകള്‍ ബോളിവുഡിന് നല്‍കി. അഭിനയരംഗത്തും അനുരാഗ് തന്റെ സാന്നിധ്യമറിയിച്ചിരുന്നു.
ബോളിവുഡിലെ താരങ്ങളുടെ അപ്രമാദിത്വത്തിനെതിരെ പലപ്പോഴും ശബ്ദമുയര്‍ത്തിയ അനുരാഗ് കശ്യപ് അടുത്തിടെ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോവുകയാണെ് അറിയിച്ചിരുന്നു. ഇപ്പോള്‍ ബോളിവുഡ് സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന അനാവശ്യ ചെലവുകളെ കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം.
ബോളിവുഡിലെ ഒരു മുന്‍നിര നടന് താന്‍ നേരിട്ട് മെസേജ് അയച്ചതിന് താരത്തിന്റെ ഏഴ് മാനേജര്‍മാര്‍ തന്നെ ശാസിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഗെയിം ചെയ്‌ഞ്ചേഴ്‌സ് എന്ന യൂട്യൂബ് ഷോയില്‍ സംസാരിക്കവെയാണ് അനുരാഗ് കശ്യപ് ബോളിവുഡിലെ ചില സമ്പ്രദായങ്ങള്‍ക്കെതിരെ വീണ്ടും തുറന്നടിച്ചത്.
‘ഒരു സിനിമയില്‍ മേക്കപ്പ് ഒരു വകുപ്പാണ്, എന്നാല്‍ ഇപ്പോള്‍ ഓരോ നടനും അവരുടേതായ മേക്കപ്പ് ആര്‍ട്ടിസ്റ്റുണ്ട്. ഒരോ നടനും അവരുടേതായ മേക്കപ്പ് പേഴ്‌സണ്‍, ഹെയര്‍ സ്റ്റൈലിസ്റ്റ്, പി.ആര്‍, സോഷ്യല്‍ മീഡിയ മാനേജര്‍ ഇവരുമായാണ് എത്തുക. ഇത് ചെലവ് വര്‍ദ്ധിപ്പിക്കും. ഞാന്‍ ഗ്യാങ്ങ് ഓഫ് വസേപ്പൂര്‍ ചെയ്യുമ്പോള്‍ എല്ലാവരും പുറത്ത് കസേരകളില്‍ ഇരിക്കുകയായിരുന്നു. ഇന്ന് ഒരു നടന് മൂന്ന് വാനുകള്‍ വരെ ഉണ്ട്,’ അനുരാഗ് കശ്യപ് പറഞ്ഞു.
ഒരിക്കല്‍, ഒരു ഭാഷാ പരിശീലന കളരിക്കായി താന്‍ ഒരു നടന് നേരിട്ട് സന്ദേശം അയച്ചുവെന്നും ആ നടന്‍ മറുപടി നല്‍കിയില്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞു. പകരം അദ്ദേഹത്തിന്റെ ഏഴ് മാനേജര്‍മാര്‍ തന്നെ കാണാന്‍ വന്നുവെന്നും,’നിങ്ങള്‍ക്ക് എങ്ങനെ ഇങ്ങനെ ഒരു നടന് സന്ദേശം അയയ്ക്കാന്‍ കഴിയുമെന്ന് ചോദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം തീരുമാനിച്ചത് ആ ഏഴ് പേരായിരുന്നുവെന്നും ആ സംഭവം തന്നെ ഏറെ നിരാശയിലാക്കിയെന്നും അനുരാഗ് പറഞ്ഞു.
Content highlight: Anurag kashyap speaking about the unnecessary expenses that exist in the Bollywood film industry