നമുക്ക് പരിചയമുള്ള പെണ്‍കുട്ടി അതാണ് ജാനകി: അനുപമ പരമേശ്വരന്‍
Malayalam Cinema
നമുക്ക് പരിചയമുള്ള പെണ്‍കുട്ടി അതാണ് ജാനകി: അനുപമ പരമേശ്വരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th July 2025, 2:00 pm

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് അനുപമ പരമേശ്വരന്‍. മേരി എന്ന കഥാപാത്രമായിട്ടായിരുന്നു നടി പ്രേമത്തില്‍ അഭിനയിച്ചത്.

ജെയിംസ് ആന്‍ഡ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍, മണിയറയിലെ അശോകന്‍, കുറുപ്പ് തുടങ്ങിയ മലയാള സിനിമകളിലും അനുപമ പിന്നീട് അഭിനയിച്ചു. ഒപ്പം ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഷോര്‍ട്ട് ഫിലിമിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ മലയാളത്തിനേക്കാള്‍ കൂടുതല്‍ അനുപമ പരമേശ്വരന്‍ വര്‍ക്ക് ചെയ്തത് തെലുങ്കിലാണ്.

പേരിന്റെ കാരണത്താല്‍ വിവാദങ്ങളിള്‍പ്പെട്ട ജാനകി വി  വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയാണ് അനുപമയുടെ ഏറ്റവും പുതിയചിത്രം. സിനിമ ഇന്ന് തിയേറ്ററുകളില്‍ എത്തി. ഇപ്പോള്‍ സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അനുപമ പരമേശ്വരന്‍.

ജാനകി നമുക്ക് എല്ലാവര്‍ക്കും പരിചയമുള്ള ഒരു പെണ്‍കുട്ടിയാണെന്നും ചിലപ്പോള്‍ അത്തരം ജാനകിമാരെ ചുറ്റുമുള്ള സമൂഹം കാണാതെ പോകാമെന്നും അവര്‍ പറയുന്നു. ജാനകി എന്ന തന്റെ കഥാപാത്രത്തെ മറ്റുള്ളവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റിയില്ലെങ്കിലും അവരോട് ഒരു എംപതി എന്തായാലും തോന്നുമെന്നും അനുപമ പറയുന്നു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അനുപമ പരമേശ്വരന്‍.

‘ജാനകി നമുക്ക് പരിചയമുള്ള ഒരു പെണ്‍കുട്ടിയാണ്. നമുക്ക് എല്ലാവര്‍ക്കും അറിയാം. നമുക്ക് ചുറ്റും ഇങ്ങനെയുള്ള ജാനകിമാര്‍ ഉണ്ടെന്നുള്ള കാര്യം ചിലപ്പോള്‍ അറിയാതെ പോകാം. അവള്‍ ഒരു സാധരണ പെണ്‍കുട്ടിയാണ്. അവളുടെ ജീവിതത്തില്‍ നടക്കുന്ന വളരെ അബ്‌നോര്‍മലായിട്ടുള്ള കാര്യങ്ങളാണ് ഈ സിനിമ. എന്തൊക്കെ തരം ഇമോഷനിലൂടെയാണ് അവള്‍ കടന്നുപോകുന്നത് എന്നത് പല ആളുകള്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റിയില്ലെങ്കിലും അതിനെ എംപതൈസ് ചെയ്യാന്‍ പറ്റും,’ അനുപമ പറയുന്നു.

Content highlight: Anupama talks about her character in Janaki vs State of Kerala