അൽഫോൺസ് പുത്രന്റെ പ്രേമത്തിലൂടെ സിനിമാ ലോകത്തേക്ക് വന്ന നടിയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലൂടെ തെലുങ്ക് സിനിമയിലേക്ക് ചുവടുവെച്ച താരം ആ ഇൻഡസ്ട്രിയിൽ മുൻനിര നായികമാരിൽ ഒരാളായി മാറി. മലയാളത്തിൽ അത്ര സജീവമല്ലാതിരുന്ന അനുപമയുടെ തിരിച്ചുവരവായിരുന്നു ജാനകി വി. Vs സ്റ്റേറ്റ് ഓഫ് കേരള.
ഇപ്പോൾ തന്റെ വരാനിരിക്കുന്ന മലയാളം ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അനുപമ പരമേശ്വരൻ. പരദ എന്ന സിനിമയാണ് ഇനി മലയാളത്തിൽ ഇറങ്ങാനുള്ളതെന്ന് അനുപമ പറയുന്നു. അത് തെലുങ്ക് ചിത്രം ആണെങ്കിലും മലയാളത്തിലേക്കും മൊഴിമാറ്റി എത്തുന്നുണ്ടെന്ന് അനുപമ പറഞ്ഞു.
താൻ ഇഷ്ടപ്പെട്ട് ചെയ്ത ചിത്രമാണ് പരദ എന്നും ഇതുവരെ ചെയ്തതിൽ തന്റെ ഫേവറിറ്റ് അതാണെന്നും നടി കൂട്ടിച്ചേർത്തു. മൂന്നോളം മലയാളം സിനിമകളുടെ ഷൂട്ട് ഇനി തുടങ്ങാൻ ഉണ്ടെന്നും അനുപമ പരമേശ്വരൻ പറഞ്ഞു.
‘മലയാളത്തിൽ ഇനി എനിക്ക് കുറച്ച് പ്രൊജക്ടുകൾ ഉണ്ട്. മലയാളത്തിൽ ഇനി എന്റേതായി ഇറങ്ങാൻ ഉള്ളത് പരദ എന്ന സിനിമയാണ്. തെലുങ്ക് സിനിമയാണ് അത്. എന്നാൽ അത് മലയാളത്തിലും ഇറങ്ങുന്നുണ്ട്. എന്റെ കൂടെ ദർശനയും അഭിനയിക്കുന്നുണ്ട്. എനിക്ക് വളരെ ഇഷ്ടപ്പെട്ട പ്രൊജക്റ്റാണ് അത്. പരദ വളരെ വ്യത്യസ്തമായ സിനിമയായിരിക്കും. ഞാൻ ഒരുപാട് ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് അത്. ഞാൻ ചെയ്തതിൽ വെച്ചുതന്നെ എന്റെ ഫേവറിറ്റ് ചിത്രമാണ് പരദ.
മലയാളത്തിൽ അതിന് പുറമെ പെറ്റ് ഡിക്ടറ്റീവ് എന്ന സിനിമയും ഇറങ്ങാനുണ്ട്. മലയാളത്തിൽ ഓക്കെ പറഞ്ഞ ബാക്കി കുറച്ച് സിനിമകൾ കൂടിയുണ്ട്. മൂന്നെണ്ണത്തിന്റെ ഷൂട്ട് തുടങ്ങാനുണ്ട്. പിന്നെ തെലുങ്കിൽ എന്റെ രണ്ട് സിനിമകൾ അടുത്തുതന്നെ റിലീസ് ചെയ്യും,’ അനുപമ പരമേശ്വരൻ പറയുന്നു.
പരദ
അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത കൃഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പരദ. സിനിമാ ബന്ദി, ശുഭം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഓഗസ്റ്റ് 22 ന് തെലുങ്കിലും മലയാളത്തിലും പരദ തിയേറ്ററുകളിലെത്തും.