ഏതായാലും നനഞ്ഞല്ലോ, കുളിച്ചുകയറാം എന്ന് ഞാനും തീരുമാനിച്ചു; മറ്റ് വഴിയില്ലായിരുന്നു: അനുപമ പരമേശ്വരന്‍
Malayalam Cinema
ഏതായാലും നനഞ്ഞല്ലോ, കുളിച്ചുകയറാം എന്ന് ഞാനും തീരുമാനിച്ചു; മറ്റ് വഴിയില്ലായിരുന്നു: അനുപമ പരമേശ്വരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th August 2025, 7:42 am

പ്രേമം സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അനുപമ പരമേശ്വരന്‍. സിനിമയില്‍ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുപമ ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേമത്തിന് ശേഷം അധികം മലയാള സിനിമകള്‍ ചെയ്യാതിരുന്ന നടി എന്നാല്‍ തെലുങ്കിലും തമിഴിലും ഒരുപാട് സിനിമകളുടെ ഭാഗമാകുകയും വലിയ രീതിയില്‍ അറിയപ്പെടുകയും ചെയ്തു.

ഇപ്പോള്‍ മീഡിയവണ്‍ ഷോ മാളിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ മലയാള സിനിമകള്‍ ചെയ്യാതിരുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് അനുപമ.

‘സ്‌കൂളില്‍ നമ്മളെ പല ആളുകള്‍ ബുള്ളി ചെയ്യുമ്പോള്‍, അല്ലെങ്കില്‍ സ്‌കൂളില്‍ വെച്ച് ഒരു മോശം അനുഭവം ഉണ്ടാകുമ്പോള്‍ നമുക്ക് ഒരു ഫ്രഷ് സ്റ്റാര്‍ട്ട് വേണം. മറ്റൊരു ഭാരങ്ങളും ഇല്ലാതെ ഒരു ഫ്രഷ് സ്റ്റാര്‍ട്ട് വേണമെന്ന് തോന്നും. എനിക്ക് ആ സമയത്ത് അതായിരുന്നു വേണ്ടിയിരുന്നത്.

ഇവിടെ ഞാന്‍ അപ്പോള്‍ അത്ര ഓക്കെയല്ലായിരുന്നു. ആ ഫ്രഷ് സ്റ്റാര്‍ട്ടെന്നെ ഉദ്ദേശിച്ചുള്ളു. അത് നന്നാകുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. പക്ഷേ എനിക്ക് ഒരു ശ്രമം നടത്തണമായിരുന്നു.നനഞ്ഞു ഇനി കുളിച്ചിട്ട് കേറാം എന്ന രീതിയില്‍ ആയി,’ അനുപമ പറയുന്നു.


മലയാള സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടല്ല താന്‍ സിനിമകള്‍ ചെയ്യാതിരുന്നതെന്നും നടി പറയുന്നു. എല്ലാവര്‍ക്കും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുള്ള ഇന്‍ഡസ്ട്രിയാണ് മലയാളം ഇന്‍ഡസ്ട്രിയെന്നും ഏതൊരു അഭിനേതാവിനോട് ചോദിച്ചാലും മലയാള സിനിമ ചെയ്യുക എന്നത് അവരുടൊയൊക്കെ ആഗ്രഹമാണെന്നും അനുപമ പറയുന്നു.

‘എനിക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്, പക്ഷേ നല്ല കഥപാത്രങ്ങള്‍ വരണം. നമ്മള്‍ ചെയ്ത കഥാപാത്രങ്ങളെ ബേസ് ചെയ്താണ് അവര്‍ അടുത്ത കഥാപാത്രം നമുക്ക് തരുക. അങ്ങനെയാണ് നമുക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടുക,’ അനുപമ പരമേശ്വരന്‍ പറയുന്നു.

Content Highlight: Anupama Parameswaran says that  she wanted a  fresh start in  Telugu industry