ഒരുകാലത്ത് ട്രോളുകള്‍ ഏറ്റുവാങ്ങി മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് ചേക്കേറിയ നടിയാണ് അനുപമ പരമേശ്വരന്‍. വീണ്ടും മലയാളത്തിലേക്ക് തന്നെ കരുത്തുറ്റ കഥാപാത്രവുമായി തിരിച്ച് വന്നിരിക്കുകയാണ് നടി.
ഒരുകാലത്ത് ട്രോളുകള്‍ ഏറ്റുവാങ്ങി മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് ചേക്കേറിയ നടിയാണ് അനുപമ പരമേശ്വരന്‍. വീണ്ടും മലയാളത്തിലേക്ക് തന്നെ കരുത്തുറ്റ കഥാപാത്രവുമായി തിരിച്ച് വന്നിരിക്കുകയാണ് നടി.
ഇപ്പോഴിതാ മലയാളത്തിലേക്ക് തിരിച്ചുവന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി. അനുപമയുടെ ഏറ്റവും പുതിയ ചിത്രം പെറ്റ് ഡിറ്റക്ടീവ് ആണ്.
എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്നും മലയാളത്തില്‍ സിനിമ ചെയ്യാന്‍ താനെന്നും തയ്യാറാണെന്നും പ്രേമത്തിന് ശേഷം മലയാളത്തില്‍ സിനിമ ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി വാരാന്തപ്പതിപ്പിനോട് സംസാരിക്കുകയായിരുന്നു അനുപമ.

‘എല്ലാറ്റിനും അതിന്റെതായ സമയം ഉണ്ടല്ലോ…ഇതൊന്നും ബോധപൂര്‍വ്വം എടുത്ത തീരുമാനം അല്ല. പലപ്പോഴായി എന്നിലേക്ക് വന്നുചേര്‍ന്ന തിരക്കഥകള്‍ ഒരേസമയത്ത് സിനിമയായി റിലീസ് ചെയ്യുന്നുവെന്നേയുള്ളു. മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ ഞാനെന്നും തയ്യാറാണ്.
നല്ല കഥാപാത്രങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണ് ചെയ്യാതിരുന്നത്. ചിലപ്പോഴൊക്കെ ഡേറ്റിന്റെ പ്രശ്‌നവും വരാറുണ്ട്. പ്രേമം ചെയ്തതിന് ശേഷം ട്രോളുകള്‍ കാരണം മലയാളത്തില്‍ സിനിമ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. പേടിയായിരുന്നു.
ആ സമയത്തുതന്നെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍നിന്ന് അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇന്ന് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കോ സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ക്കോ അനുസരിച്ച് ജീവിക്കുന്നയാളല്ല ഞാന്‍. എന്നില്‍ എനിക്ക് വിശ്വാസമുണ്ട്.
ഈയടുത്തായി ടിലു, പര്‍ദ, ജെ.എസ്.കെ തുടങ്ങിയ സിനിമകളില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇനി മലയാളത്തിലും തെലുങ്കിലുമായി രണ്ട് സിനിമകള്‍ വീതം ചെയ്യാനിരിക്കുന്നു. അഭിനയജീവിതം പുതിയൊരു വഴിത്തിരിവിലേക്ക് മാറുകയാണ്,’ അനുപമ പറഞ്ഞു.
Content Highlight: Anupama Parameswaran on the trolls she faced