എഡിറ്റര്‍
എഡിറ്റര്‍
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ഇനി അനുപംഖേര്‍; നിയമനം ഏഴുമാസത്തെ അനിശ്ചിതത്തിനൊടുവില്‍
എഡിറ്റര്‍
Wednesday 11th October 2017 4:25pm

ന്യൂദല്‍ഹി: നീണ്ട ഏഴ് മാസത്തെ അനിശ്ചതത്തിനൊടുവില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ബോളിവുഡ് നടന്‍നും ബി.ജെ.പി അംഗവുമായ അനുപംഖേറിനെ നിയമിച്ചു. നേരത്തെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ചെയര്‍മാനുമായി അനുപം ഖേര്‍ പ്രവര്‍ത്തിച്ചിരുന്നു.

മുന്‍ ചെയര്‍മാനായിരുന്ന ഗജേന്ദ്രചൗഹാന്റെ കാലാവധി കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. ഏറെ വിവാദമുയര്‍ത്തിയിരുന്ന നിയമനമായിരുന്നു ഗജേന്ദ്ര ചൗഹാന്റെത്.


ഗുജറാത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് ലഭിച്ചത് വന്‍സ്വീകരണം: വാക്കുകള്‍ക്ക് കൈയ്യടിച്ച് ഗുജറാത്തി ജനത


സിനിമയെക്കാള്‍ ഉപരിയായി ബി.ജെ.പി നേതാവാണെന്ന കാര്യമായിരുന്നു ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിന് അനുകൂല ഘടകമായതെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ചൗഹാനെതിരെ വിദ്യര്‍ത്ഥികളുടെ നേതൃത്വത്തില്‍ 139 ദിവസം നീണ്ടു നിന്ന സമരം നടന്നു.

ക്യാമ്പസുകളെ കാവിവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നിയമനങ്ങള്‍ എന്ന് അന്ന് വിമര്‍ശനമുയരുകയും സമരം രാജ്യത്തെ വിവിധ കോളെജുകളിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു.

Advertisement