കോഴിക്കോട്: നടനും തമിഴക വെട്രി കഴകം മേധാവിയുമായ വിജയ്‌യെ പിന്തുണച്ച് നടി അനു സിത്താരയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
തമിഴ്‌നാട്ടിലെ കരൂരില്‍ ടി.വി.കെ നടത്തിയ റാലിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് അനു സിത്താര വിജയ്‌യ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് സ്റ്റോറി പങ്കുവെച്ചത്.
അതേസമയം കരൂരിലെ ദുരന്തത്തില്‍ പ്രതികരണവുമായി വിജയ് രംഗത്തെത്തിയിരുന്നു. ടി.വി.കെ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം ഉടന്‍ തന്നെ മറനീക്കി പുറത്തുവരുമെന്നും വിജയ് പറഞ്ഞു. എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിജയ് പ്രതികരിച്ചത്.
പ്രതികാരം ചെയ്യാനാണെങ്കില്‍ അത് തന്നോട് ചെയ്യൂവെന്നും മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് പറഞ്ഞു. ഒരു തെറ്റും ചെയ്യാതെയാണ് ടി.വി.കെ പ്രവര്‍ത്തകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും വിജയ് പ്രതികരിച്ചു.
കരൂരിലെ ദുരന്തത്തില്‍ ഗൂഢാലോചന ആരോപിച്ചായിരുന്നു വിജയ്‌യുടെ വീഡിയോ. കരൂരില്‍ മാത്രം എന്തുകൊണ്ട് ഇങ്ങനെയെല്ലാം സംഭവിച്ചുവെന്നും വിജയ് വീഡിയോയില്‍ ചോദിക്കുന്നുണ്ട്.
അതേസമയം കരൂരിലെ അപകടത്തിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കാതെ ചെന്നൈയിലേക്ക് മടങ്ങിയ വിജയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചെന്നൈയില്‍ എത്തിയ ശേഷം വിജയ് എക്സിലൂടെ നടത്തിയ പ്രതികരണവും വിവാദമായിരുന്നു.
ദുരന്തത്തില്‍ ദുഃഖം പങ്കുവെക്കുക മാത്രമാണ് വിജയ് ചെയ്തത്. എന്നാല്‍ കരൂരില്‍ നിന്ന് ചെന്നൈയിലേക്ക് തിരിച്ച വിജയ്ക്കെതിരെ ഡി.എം.കെ നേതാക്കളും ജനങ്ങളും പരസ്യമായി രംഗത്തെത്തിയിരുന്നു. നിലവില്‍ വിജയ്ക്കും ടി.വി.കെയ്ക്കുമെതിരെ പ്രതിഷേധം ഉയരുമ്പോള്‍ ആരാധകര്‍ മാത്രമാണ് പിന്തുണയുമായി രംഗത്തെത്തുന്നത്.
Content Highlight: Anu Sithara’s Instagram story in support of Vijay amid Karur controversies