താന്‍ നിര്‍മിക്കാനിരുന്ന ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് 18 ദിവസം മുമ്പ് ആന്റണി വര്‍ഗീസ് പെപ്പെ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നും അഡ്വാന്‍സായി വാങ്ങിയ പത്ത് ലക്ഷം രൂപ കൊണ്ടാണ് സഹോദരിയുടെ വിവാഹം നടത്തിയെന്നുമുള്ള ജൂഡ് ആന്തണി ജോസഫിന്റെ പ്രതികരണം വലിയ വിവാദമായിരുന്നു.

സംഭവത്തില്‍ ജൂഡിന് മറുപടിയുമായി പെപ്പെ വ്യാഴാഴ്ച വാര്‍ത്താമ്മേളനം വിളിക്കുകയും ചെയ്തു. നിര്‍മാതാവിനെ പറ്റിച്ച പണം കൊണ്ടല്ല സഹോദരിയുടെ വിവാഹം നടത്തിയതെന്നും ആ പണം തിരിച്ചുകൊടുത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് കല്യാണാലോചന വന്നതെന്നുമാണ് ആന്റണി പറഞ്ഞത്.
View this post on Instagram

ഈ വിവാദത്തില്‍ പ്രതികരിക്കുകയാണിപ്പോള്‍ പെപ്പെയുടെ സഹോദരി അഞ്ജലി വര്‍ഗീസ്. ഈ ദിവസങ്ങളില്‍ തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ആളുകള്‍ക്ക് മനസിലാകില്ലെന്നും, അതിന് തന്റെ അച്ഛന്റെയും അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ടെന്നും അഞ്ജലി പറഞ്ഞു. കല്യാണ ദിവസം പെപ്പയോടൊപ്പമെടുത്ത ചിത്രം പങ്കുവെച്ചായിരുന്നു അഞ്ജലിയുടെ പ്രതികരണം.




