അവിടെ വേറെ കുറെ കോഴികളുമുണ്ടല്ലോ, കോഴികള്‍ നന്നായി ഇമ്പ്രൊവൈസ് ചെയ്ത് അഭിനയിച്ചിട്ടുണ്ട്: ആന്റണി വര്‍ഗീസ് പെപ്പെ
Film News
അവിടെ വേറെ കുറെ കോഴികളുമുണ്ടല്ലോ, കോഴികള്‍ നന്നായി ഇമ്പ്രൊവൈസ് ചെയ്ത് അഭിനയിച്ചിട്ടുണ്ട്: ആന്റണി വര്‍ഗീസ് പെപ്പെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th December 2022, 11:50 pm

റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം പൂവനെ പറ്റിയുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ. ചിത്രത്തില്‍ കോഴിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കോഴിയെ വെച്ചുള്ള ഷൂട്ട് വെല്ലുവിളിയായിരുന്നുവെന്നും താരം പറഞ്ഞു. ഡൂള്‍ന്യൂസിനായി അമൃത ടി. സുരേഷ് നടത്തിയ അഭിമുഖത്തിലായിരുന്നു ആന്റണി പൂവന്‍ ഷൂട്ടിലെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

‘പൂവന്‍ നല്ല പടമാകുമെന്നാണ് എന്റെ വിശ്വാസം. അതിലൊരു കോഴിയുണ്ട്. ആ കോഴിയും ഞാനും തമ്മിലുള്ള കോണ്‍ഫ്‌ളിക്റ്റാണ് സിനിമ. കോഴിയെ വെച്ചുള്ള ഷൂട്ടൊക്കെ വെല്ലുവിളിയായിരുന്നു. ട്രെയ്ന്‍ഡായ കോഴികളെയാണ് കൊണ്ടുവന്നത്. പിന്നെ അവിടെ വേറെ കുറെ കോഴികളുമുണ്ടല്ലോ. ആ കോഴികളേയും മറ്റേ കോഴിയേയും നന്നായി ട്രെയ്ന്‍ ചെയ്യിപ്പിച്ച് അഭിനയിപ്പിക്കാന്‍ പറ്റി. പക്ഷേ കോഴി നന്നായിട്ട് ചെയ്തു, കോഴികള്‍ നന്നായി ഇമ്പ്രൊവൈസ് ചെയ്ത് ചെയ്തിട്ടുണ്ട്. പൂവനിലെ എല്ലാ കോഴികളും നന്നായി ചെയ്തിട്ടുണ്ട്. ഞാനടക്കം,’ ആന്റണി പറഞ്ഞു.

സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയും അനുരാഗ് എഞ്ചിനിയറിങ് വര്‍ക്ക്‌സ് എന്ന ഷോര്‍ട്ട് ഫിലിമിലൂടെയും ശ്രദ്ധേയനായ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്സ് പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മിക്കുന്ന ചിത്രമാണിത്. ജനുവരി ആറിനാണ് സിനിമയുടെ റിലീസ്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച വരുണ്‍ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

അനുരാഗ് എഞ്ചിനീയറിങ് വര്‍ക്ക്‌സിലൂടെ ശ്രദ്ധേയരായ വിനീത് വാസുദേവന്‍, അഖില ഭാര്‍ഗവന്‍ എന്നിവര്‍ പൂവനില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. കൂടാതെ മണിയന്‍ പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിര്‍മാതാവുമായ ഗിരീഷ് എ.ഡി. എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Content Highlight: antony varghese peppe talks about poovan movie