ആന്റണി വര്‍ഗീസ് പെപ്പെയും കീര്‍ത്തി സുരേഷും ആദ്യമായി സ്‌ക്രീനില്‍ ഒന്നിക്കുന്നു. ഋഷി ശിവകുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേഷനുകള്‍ വൈകാതെ പുറത്തു വരും. ‘ആക്ഷന്‍ മീറ്റ്‌സ് ബ്യൂട്ടി’ എന്ന അടിക്കുറിപ്പോടെയുള്ള പ്രോജക്ട് സൈനിങ് വീഡിയോ ആണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് സൂചന.
ആക്ഷന്‍ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ നടനാണ് ആന്റണി വര്‍ഗീസ്. തെന്നിന്ത്യയില്‍ ഏറെ തിരക്കുള്ള താരമാണ് കീര്‍ത്തി സുരേഷ്. ഒരു ഇടവേളക്ക് ശേഷമാണ് കീര്‍ത്തി മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.
ഫസ്റ്റ് പേജ് പ്രൊഡക്ഷന്‍സ്, എ.വി.എ പ്രൊഡക്ഷന്‍സ്, മാര്‍ഗ എന്റര്‍ടെയ്‌നേഴ്‌സ് എന്നീ ബാനറുകളില്‍ മോനു പഴേടത്ത്, എ .വി അനൂപ്, നോവല്‍ വിന്ധ്യന്‍, സിമ്മി രാജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വിവേക് വിനയരാജ്, പി.ആര്‍.ഒ വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പി ആര്‍ കണ്‍സല്‍ട്ടന്റ് ആന്‍ഡ് സ്ട്രാറ്റജി – ലക്ഷ്മി പ്രേംകുമാര്‍ എന്നിവരാണ്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content highlight: Antony Varghese Pepe and Keerthy Suresh are coming together on screen for the first time