ഇയാള്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ടും കാലം കുറച്ചായി; ആന്റണി പെരുമ്പാവൂര്‍ അഭിനയിച്ച് ശ്രദ്ധേയമായ 5 കഥാപാത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം പുറത്തുവിട്ട ബ്രോ ഡാഡി എന്ന സിനിമയുടെ ട്രെയലര്‍ യൂട്യൂബില്‍ ഇപ്പോഴും ട്രെന്റിംഗ് ലിസ്റ്റിലാണ്. മൂന്ന് ദിവസം കൊണ്ട് 47 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ ട്രെയ്ലര്‍ കണ്ടത്.

ട്രെയ്ലറിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ചര്‍ച്ചയായത് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂരിന്റെ ഗസ്റ്റ് റോള്‍ ആയിരുന്നു. ‘ഊയോ ഇയാള്‍ ഇവിടെയും എത്തിയോ’ എന്ന ലാലേട്ടന്റെ ചോദ്യവും ആന്റണിയുടെ പൊലീസ് വേഷത്തിലുള്ള ലുക്കും ഏറെ ചിരിയുണര്‍ത്തിയിരുന്നു.

ഏറ്റവുമൊടുവില്‍ താരസംഘടനയായ അമ്മയിലും ആന്റണി പെരുമ്പാവൂരിന് അഗത്വം ലഭിച്ചിട്ടുണ്ട്. സിനിമയില്‍ എത്തിയ നാള്‍ മുതല്‍ തന്നെ ചെറിയ റോളുകളില്‍ ആന്റണി പെരുമ്പാവൂര്‍ അഭിനയിച്ചിരുന്നു. കിലുക്കം മുതല്‍ 26 ഓളം സിനിമകളിലാണ് ആന്റണി അഭിനയിച്ചത്. ആന്റണി അഭിനയിച്ചതില്‍ ശ്രദ്ധയേമായ അഞ്ച് കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Antony Perumbavur’s acting career and movies