2026 ടി – 20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയും യു.എ.ഇയും തമ്മിലുള്ള മത്സരം ദല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 122 റണ്‍സെടുത്തിട്ടുണ്ട്. മലയാളി താരം അലിഷന്‍ ഷറഫുവിന്റെ പ്രകടനമാണ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ ബൗളര്‍ ആന്റിക് നോര്‍ക്യ ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കി. ടി – 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍മാരില്‍ രണ്ടാമതെത്താനാണ് താരത്തിന് സാധിച്ചത്. യു.എ.ഇക്കെതിരെ 32കാരന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

Photo: Cricbuzz/x.com
നാല് ഓവറില്‍ വെറും 28 റണ്‍സ് വിട്ടുകൊടുത്തായിരുന്നു നോര്‍ക്യയുടെ ഈ പ്രകടനം. ഇതോടെ താരത്തിന് ടി – 20 ലോകകപ്പിലെ വിക്കറ്റ് നേട്ടം 37 ആക്കി ഉയര്‍ത്താന്‍ താരത്തിന് സാധിച്ചു. പിന്നാലെ ന്യൂസിലാന്‍ഡ് താരം ടിം സൗത്തിയെ മറികടന്ന് താരം രണ്ടാമെത്തി. സൗത്തിക്ക് 36 വിക്കറ്റുകളാണുള്ളത്.
ടി – 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഫാസ്റ്റ് ബൗളര്‍മാര്‍
(താരം – ടീം – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)
ലസിത് മലിങ്ക – ശ്രീലങ്ക – 38
ആന്റിക് നോര്‍ക്യ – സൗത്ത് ആഫ്രിക്ക – 37
ടിം സൗത്തി – ന്യൂസിലാന്‍ഡ് – 36
ഉമര്‍ ഗുല്‍ – പാകിസ്ഥാന്‍ – 35
ട്രെന്റ് ബോള്‍ട്ട് – ന്യൂസിലാന്‍ഡ് – 34
മിച്ചല്‍ സ്റ്റാര്‍ക്ക് – ഓസ്‌ട്രേലിയ – 32
നോര്‍ക്യക്ക് പുറമെ കോര്‍ബിന്‍ ബോഷ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഒപ്പം ജോര്‍ജ് ലിന്‍ഡെ ഒരു വിക്കറ്റും വീഴ്ത്തി.
Fearless from Alishan Sharafu! 🇦🇪🔥
He uses Anrich Nortje’s pace to slash it over third man for a huge six!
Will he lead the UAE to a competitive total against the Proteas? 🏏
ICC Men’s #T20WorldCup | #SAvUAE | LIVE NOW ➡️https://t.co/W8sx5DlHC6 pic.twitter.com/8gtmXAmu5K
— Star Sports (@StarSportsIndia) February 18, 2026
യു.എ.ഇക്കായി അലിഷന്‍ ഷറഫു മികച്ച പ്രകടനം നടത്തി. താരം 38 പന്തില്‍ 45 റണ്‍സെടുത്തു. താരത്തിന് പുറമെ ക്യാപ്റ്റന്‍ മുഹമ്മദ് വസീം 12 പന്തില്‍ 22 റണ്‍സും ആര്യാന്‍ഷ് ശര്‍മ 17 പന്തില്‍ 13 റണ്‍സും ചേര്‍ത്തു. നിലവില്‍ മത്സരം മഴമൂലം തടസപ്പെട്ടിരിക്കുകയാണ്.
Content Highlight: Anrich Notje became second pacer to take most wickets in T20 World Cup by surpassing Tim Southee
