എഡിറ്റര്‍
എഡിറ്റര്‍
ആശ്രമത്തിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ; ആള്‍ദൈവത്തിനെതിരെ കേസ്
എഡിറ്റര്‍
Thursday 21st September 2017 12:06pm

ചണ്ഡീഗഡ്: ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം ബലാത്സംഗക്കേസില്‍ ജയിലിലായ സംഭവത്തിന് പിന്നാലെ ആള്‍ദൈവങ്ങളില്‍ പലരുടേയും മുഖംമൂടി അഴിഞ്ഞുവീഴുകയാണ്. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ചത്തീസ്ഗഡിലെ ബിലാസ്പൂരിലെ ആള്‍ദൈവമായ കൗശലേന്ദ്ര പ്രപനാചാര്യ പലാഹരി മഹാരാജിനെതിരെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 7 ന് രാജസ്ഥാനിലെ അല്‍വാറിലുള്ള ആശ്രമത്തില്‍വെച്ച് 70 കാരനായ സന്യാസി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് 21 കാരിയായ യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

യുവതിയുടെ പരാതി ബിലാസ്പൂര്‍ പൊലീസ് അയച്ചിട്ടുണ്ടെന്നും സന്യാസിക്കെതിരെ ലൈംഗികചൂഷണത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അരാവലി പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഹേംരാജ് മീന പറഞ്ഞു.


Dont Miss മലേറിയയും ടിബിയും എച്ച്.ഐ.വിയും തുടച്ചുനീക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രിയുടെ ട്വീറ്റ്; ഏത് രാജ്യത്ത് നിന്നെന്ന പരിഹാസവുമായി യൂസര്‍മാര്‍


അതേസമയം പരാതി നല്‍കിയതിന് പിന്നാലെ സ്വാമിയെ ചോദ്യം ചെയ്യാനായിവിളിപ്പിച്ചെങ്കിലും അസുഖത്തെ തുടര്‍ന്ന് അല്‍വാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹമെന്നാണ് അറിയിച്ചത്. ഡോക്ടര്‍മാരുടെ അനുമതിയോടെ ചോദ്യം ചെയ്യല്‍ ആരംഭിക്കുമെന്നും പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 7 ന് യുവതി ആശ്രമത്തിലെത്തിയിരുന്നു. ഇവിടെ വെച്ചാണ് ആക്രമിക്കപ്പെട്ടത്. അതേദിവസം തന്നെ സ്വാമി യുവതിയുടെ വീട്ടിലെത്തിയിരുന്നെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ വീട്ടുകാര്‍ ബാബയുടെ വിശ്വാസികളായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് കുട്ടി സ്വാമിയെ കാണാന്‍ ആശ്രമത്തിലെത്തിയത്.

എന്നാല്‍ ആശ്രമത്തില്‍വെച്ച് തനിക്കുണ്ടായ അനുഭവം വീട്ടുകാരോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കുടുംബം പരാതി നല്‍കിയതെന്നും ബിലാസ്പൂര്‍ ഡി.എസ്.പി അര്‍ച്ചന പറഞ്ഞു.

Advertisement