14 വയസുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം; മലപ്പുറത്ത് 10 പേര്‍ക്കെതിരെ കേസ്
Kerala
14 വയസുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം; മലപ്പുറത്ത് 10 പേര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th October 2025, 11:18 am

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹ ശ്രമം. മാറാക്കര മരവട്ടത്ത് 14 വയസുള്ള പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. വരനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇന്നലെ ഉച്ചയോടെയാണ് വിവാഹ നിശ്ചയ നടന്നത്. സംഭവസമയത്ത് തന്നെ പൊലീസില്‍ വിവരമെത്തിയതോടെയാണ് കേസെടുത്തത്. പൊണ്‍കുട്ടിയുടെ അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിച്ചത്. നിലവില്‍ ഒമ്പതാം ക്ലാസിലാണ് പെണ്‍കുട്ടി പഠിക്കുന്നത്.

വരന് 22 വയസാണ്. വിവാഹ നിശ്ചയത്തില്‍ പങ്കെടുത്ത 10 പേര്‍ക്കെതിരെയാണ് കാടാമ്പുഴ പൊലീസ് കേസെടുത്തത്. തക്കതായ തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും പൊലീസ് അറിയിച്ചു. നിലവില്‍ കുട്ടിയെ ശിശു ക്ഷേമവകുപ്പ് ഏറ്റെടുത്തിട്ടുണ്ട്.

Content Highlight: Another attempt at child marriage in Malappuram