എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് കരിയര്‍ ആരംഭിച്ച നടിയാണ് ആന്‍ അഗസ്റ്റിന്‍. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചുവെങ്കിലും സിനിമാരംഗത്ത് ആന്‍ സജീവമല്ലായിരുന്നു. ഒരു ഇടവേളക്ക് ശേഷം ഓട്ടോറക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയില്‍ ആന്‍ അഭിനയിച്ചു.
രത്തീനയുടെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന പാതിരാത്രിയാണ് ആന്‍ അഗസ്റ്റിന്റേതായി പുറത്തിറങ്ങുന്ന പുതിയ ചിത്രം. ഇപ്പോള്‍ വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ആന്‍ ആഗസ്റ്റിന്‍. രത്തീന ഒരു ദിവസം ഫോണില്‍ വിളിച്ചാണ് തന്നോട് പാതിരാത്രിയുടെ കഥ പറയുന്നതെന്ന് നടി പറയുന്നു.
‘അങ്ങനെയാണ് സിനിമയുടെ സ്‌ക്രിപ്റ്റ് പറയുന്നത്. കഥ കേട്ടപ്പോള്‍ എനിക്ക് നല്ല ഇഷ്ടപ്പെട്ടു. അതിന്റെ നറേഷനുമെല്ലാം എനിക്കിഷ്ടമായി. പിന്നെ രത്തീനയുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു. ഈ സിനിമയുടെ സമയത്താണ് ഞാന്‍ രതീനയെ ആദ്യമായി കാണുന്നതും സംസാരിക്കുന്നതുമൊക്കെ
രത്തീന ആദ്യം എന്റെയടുത്ത് പറഞ്ഞത് ഡയറക്ടറുടെ കൂടെ നല്ല അസ്സലായി വര്‍ക്ക് ചെയ്യാന്‍ പറ്റി. നല്ല സംവിധായിക ആണെന്ന് മാത്രം പറഞ്ഞാല്‍ മതി വേറൊന്നും പറയണ്ട എന്നാണ്. ക്യാരക്ടറിനെ കുറിച്ച് ഒന്നും പറയരുതെന്നും പറഞ്ഞു,’ ആന്‍ അഗസ്റ്റിന്‍ പറഞ്ഞു.
നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രി ഒക്ടോബര്‍ 17ന് തിയേറ്ററുകളിലെത്തും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ കെ.വി അബ്ദുള്‍ നാസര്‍ ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആന്‍ അഗസ്റ്റിന്‍, ശബരീഷ് വര്‍മ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു.
Content highlight: Ann Augustine on the movie Pathiratri