എഡിറ്റര്‍
എഡിറ്റര്‍
വാതുവെപ്പില്‍ അറസ്റ്റിലായ അങ്കിത് ചവാന്റെ വിവാഹം നാളെ
എഡിറ്റര്‍
Saturday 1st June 2013 4:32pm

angith-chavan

ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പില്‍ അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരം അങ്കിത് ചവാന്റെ വിവാഹം നാളെ. വിവാഹത്തിനായി അങ്കിതിന് പ്രത്യേക ഇളവ് നല്‍കിയിരുന്നു.

വെള്ളിയാഴ്ച്ച രാത്രിയാണ് അങ്കിത് ചവാന്‍ മുംബൈയില്‍ എത്തിയത്. മാധ്യമങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കാനാണ് അങ്കിതും കുടുംബവും ശ്രമിക്കുന്നത്. വിവാഹം പരിഗണിച്ച് ഉപാധികളോടെയാണ് അങ്കതിന് ജാമ്യം അനുവദിച്ചത്.

Ads By Google

ജൂണ്‍ ആറിന് അങ്കിത് വീണ്ടും ജയിലിലേക്ക് മടങ്ങിയെത്തും. തങ്ങളുടെ സ്വകാര്യത തകര്‍ക്കരുതെന്ന് അങ്കിതിന്റെ പിതാവ് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഒത്തുകളി വിവാദത്തില്‍ അങ്കിത് അടക്കം മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലയാളി താരം ശ്രീശാന്തും അറസ്റ്റിലായിട്ടുണ്ട്. വാതുവെപ്പുമായി കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

ബി.സി.സി.ഐ ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബി.സി.സി.ഐ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ശ്രീനിവാസന്‍ രാജിവെക്കണമെന്ന് ബി.സി.സി.ഐയ്ക്ക് അകത്തുനിന്ന് തന്നെ ആവശ്യം ഉയരുന്നുണ്ട്.

Advertisement