[]തൊടുപുഴ: ##അഞ്ചേരി ബേബി വധക്കേസില്‍ കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ നിരാഹാര സമരത്തിന് ഒരുങ്ങുന്നു.
ഈ മാസം 13ന് സത്യാഗ്രഹം ആരംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് അയച്ച കത്തില്‍ ബന്ധുക്കള്‍ പറയുന്നു. കെ.പി.സി.സി ഓഫീസിന് മുന്നില്‍ വെച്ചാണ് സത്യാഗ്രഹം.
2013 ഓഗസ്റ്റ് പത്തിനകം കേസന്വേഷണം പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. നവംബര്‍ 13ന് അഞ്ചേരി ബേബിയുടെ 31 ാം ചരമവാര്‍ഷികമാണ്.
##എം.എം മണിക്കെതിരെയുള്ള കേസുകളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. എം.എം.മണിക്കെതിരായ മറ്റ് കേസുകളിലും നടപടിയുണ്ടാകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായ എം.എം മണി വീണ്ടും സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
2012 മെയ് 25 ന് മണക്കാട്ട് എം.എം മണി നടത്തിയ വിവാദ പ്രസംഗമാണ് മണിയെ അഞ്ചേരി ബേബി വധക്കേസിലെ പ്രതിയാക്കാനുണ്ടായ കാരണം.
രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്ത ചരിത്രം പാര്‍ട്ടിക്ക് ഉണ്ടെന്ന് മണക്കാട്ടെ പ്രസംഗത്തില്‍ പറഞ്ഞതാണ് വിവാദത്തിന് കാരണമായത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചരി ബേബി വധക്കേസില്‍ മണിയെ പ്രതി ചേര്‍ക്കുകയായിരുന്നു.
അഞ്ചേരി ബേബി വധവും അക്കൂട്ടത്തില്‍ പെടുമെന്ന് മണി പ്രസംഗിച്ചിരുന്നു.
തുടര്‍ന്ന് കൊലപാതകം, ഗൂഢാലോചന, ഗൂഢാലോചനയെക്കുറിച്ച് അറിഞ്ഞിട്ടും രഹസ്യമാക്കിവെയ്ക്കല്‍ തുടങ്ങി ഏഴ് കുറ്റങ്ങള്‍ ചുമത്തി മണിക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
1982 നവംബര്‍ 13ന് രാവിലെ 11ന് മെലേചെമ്മണ്ണാറിനു സമീപം വച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വെടിയേറ്റ് മരിച്ചത്.
