അരുന്ധതി റോയിയുടെ ” ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്” സിനിമയാക്കാന്‍ അഞ്ജലി മേനോന് ആഗ്രഹം. ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിനെ ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരാന്‍ യുവ സംവിധായക ഏറെ ആഗ്രഹിക്കുന്നതായാണ് അറിയുന്നത്.
ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് മുഴുവനായോ അല്ലെങ്കില്‍ ഏതെങ്കിലും ഭാഗമോ ചിത്രമാക്കാനാണ് അഞ്ജലി ആഗ്രഹിക്കുന്നത്. നോവല്‍ സിനിമയാക്കാന്‍ അരുന്ധതി റോയ് സമ്മതിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.[]
ലണ്ടന്‍ ഫിലിം സ്‌കൂളില്‍ നിന്ന് സിനിമയെ കുറിച്ച് പഠിച്ച അഞ്ജലിയുടെ ആദ്യ ചിത്രം കേരള കഫേയിലെ ഹാപ്പി ജേര്‍ണി ആയിരുന്നു.
അതിന് ശേഷം മഞ്ചാടിക്കുരു എന്ന സ്വതന്ത്ര ചിത്രവും ഈ സംവിധായിക ഒരുക്കി. അന്‍വര്‍ റഷീദ് ഒരുക്കിയ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും അഞ്ജലി മേനോന്‍ ആയിരുന്നു.
1980 കളിലെ കേരളത്തിലെ സാമൂഹിക ജീവിതമാണ് മഞ്ചാടിക്കുരുവില്‍ പറയുന്നത്. സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന് മികച്ച സംവിധായക, മികച്ച തിരക്കഥ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.
അഞ്ജലി യുടെ ഭര്‍ത്താവ് വിനോദ് മേനോന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ലിറ്റില്‍ ഫിലിംസാണ് മഞ്ചാടിക്കുരു നിര്‍മിച്ചത്.
