'അതെ തേങ്ങാക്കൊല തന്നെ...'; അമിത്ഷായുടെ ഹിന്ദി വാദത്തെ പരിഹസിച്ച് അനിതാ നായര്‍
national news
'അതെ തേങ്ങാക്കൊല തന്നെ...'; അമിത്ഷായുടെ ഹിന്ദി വാദത്തെ പരിഹസിച്ച് അനിതാ നായര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2019, 3:10 pm

ന്യൂദല്‍ഹി: ഹിന്ദി ഇന്ത്യയുടെ പ്രഥമ ഭാഷയാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായര്‍. തീര്‍ച്ചയായും ഇത് തേങ്ങാക്കൊല തന്നെ…ഹിന്ദി ഇമ്പോസിഷനെക്കുറിച്ച് കേരളത്തില്‍ നിന്നുള്ള പരിഹാസം എന്നായിരുന്നു അനിതാ നായരുടെ ട്വീറ്റ്. ഹിന്ദി വാദത്തെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളാണ് അനിതാ നായര്‍ ട്വീറ്റ് ചെയ്തത്.

വാട്‌സ്ആപ്പിലൂടെ കിട്ടിയ വീഡിയോ ആണിതെന്നും ചിരിയോടെ ദിവസം തുടങ്ങാമെന്നും അനിതാ നായര്‍ ട്വിറ്ററില്‍ കുറിച്ചു.

തെങ്ങിന്റേയും തേങ്ങയുടേയും വിവിധ ഉപയോഗങ്ങള്‍ വിശദീകരിക്കുന്നതാണ് അതിനോടൊപ്പം ട്വീറ്റ് ചെയ്ത വീഡിയോ. അതില്‍ ഹിന്ദിയിലും മലയാളത്തിലും കൊടുത്ത വിവരണങ്ങളും ഉണ്ട്.

അമിത്ഷായുടെ പ്രസ്താവനക്കെതിരെ രാഷ്ട്രീയരംഗത്തും സാമൂഹിക രംഗത്തുമുള്ള നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ ജല്ലിക്കട്ട് പ്രക്ഷോഭത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്നായിരുന്നു നടന്‍ കമല്‍ഹാസന്റെ പ്രതികരണം. ഒരു രാജ്യം, ഒരു ഭാഷ എന്ന നിര്‍ദേശം തികച്ചും ഏകാധിപത്യപരമാണെന്ന് എം.ടി വാസുദേവന്‍ നായര്‍ വ്യക്തമാക്കി.

ഹിന്ദി ഇന്ത്യയുടെ പ്രാഥമിക ഭാഷയാക്കണമെന്നും ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നുമായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ